തേഞ്ഞിപ്പലം: വിദ്യാർഥികളെ കഠിനമായി പരീക്ഷിച്ച് വീണ്ടും കാലിക്കറ്റ് സർവകലാശാല. ബാച്ച്ലർ ഒാഫ് ഫിസിക്കൽ എജുക്കേഷൻ (ബി.പി.ഇ) കോഴ്സ് ജയിച്ച് എം.പി.ഇ.എഡിന് പ്രവേശനം ഉറപ്പായ വിദ്യാർഥികളെയാണ് നിങ്ങൾ തോറ്റതാണെന്ന അറിയിച്ചത്. എം.പി.ഇ.എഡിെൻറ പ്രവേശനപരീക്ഷയും കായികക്ഷമത പരീക്ഷയും ജയിച്ച് റാങ്ക്ലിസ്റ്റിൽ ഇടം പിടിച്ച ശേഷമാണ് സർവകലാശാലയുടെ ക്രൂരത. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് ബി.പി.ഇ കോഴ്സ് കഴിഞ്ഞിറങ്ങിയ കളമശ്ശേരി സ്വദേശി ഷെറിൻ വർഗീസിനും രാമനാട്ടുകര സ്വദേശി മിഥുനുമാണ് ഇൗ അവസ്ഥ. കാലിക്കറ്റ് സർവകലാശാല കാമ്പസിലെ എം.പി.ഇ.എഡ് കോഴ്സിനുള്ള റാങ്ക്ലിസ്റ്റിൽ ഒന്നാമനാണ് ഷെറിൻ വർഗീസ്. മിഥുൻ 11ാം റാങ്കുകാരനും.
ബി.പി.ഇ റിസൽട്ട് വന്നപ്പോൾ ഇരുവരും ജയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ എം.പി.ഇ.എഡിന് അപേക്ഷിച്ചു. പ്രവേശന പരീക്ഷയും കായിക ക്ഷമത പരീക്ഷയും ജയിച്ച് പ്രവേശനത്തിനായി കാമ്പസിൽ എത്തിയപ്പോഴാണ് ‘നിങ്ങൾ ബി.പി.ഇ തോറ്റെന്ന്’ ബന്ധപ്പെട്ട സെക്ഷൻ അറിയിക്കുന്നത്. രണ്ടു പരീക്ഷകൾക്ക് ഇവർക്ക് മിനിമം മാർക്കായ 35 ആണ് ലഭിച്ചിരുന്നത്. ഇൗ രണ്ടു പേപ്പറുകൾക്കും രണ്ടാം തവണയാണ് ഇവർ എഴുതുന്നത്. ആദ്യ ചാൻസിൽ ജയിക്കാൻ 35ഉം രണ്ടാം ചാൻസിൽ 40ഉം മാർക്കെന്നാണ് നിബന്ധന. രണ്ടാം ചാൻസെന്ന കാര്യം പരീക്ഷാഭവൻ ജീവനക്കാർ അറിയാതെ അബദ്ധത്തിൽ ജയിച്ചുവെന്ന് കാണിക്കുകയായിരുന്നു. ഇതേപോലെ 11 കുട്ടികളെയും പിന്നീട് തോൽപിച്ചതായി വിദ്യാർഥികൾ പറഞ്ഞു.
സർവകലാശാല നടപടിക്കെതിരെ വിദ്യാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ഇൗ രണ്ടു പേർക്ക് 32 മാർക്കാണ് ലഭിച്ചതെന്നും മൂന്നു മാർക്ക് മോഡറേഷൻ നൽകിയാണ് 35 തന്നെ ആയതെന്ന് പരീക്ഷാഭവൻ അധികൃതർ പറഞ്ഞു. ആദ്യ ചാൻസിൽ പരീക്ഷയെഴുതിയതെന്ന നിലക്കാണ് മോഡറേഷൻ നൽകിയതെന്നും രണ്ടാം ചാൻസെന്ന വിവരം ബന്ധപ്പെട്ട സെക്ഷൻ അറിയാതെ പോയത് അബദ്ധമാണെന്നും അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.