കാ​ലി​ക്ക​റ്റി​ന്​ 445.16 കോ​ടി​യു​ടെ ബ​ജ​റ്റ്​; പു​തി​യ പ​ഠ​ന​വ​കു​​പ്പു​ക​ളോ സ്​​കോ​ള​ർ​ഷി​പ്പു​ക​ളോ ഇ​ല്ല

തേഞ്ഞിപ്പലം: കാമ്പസിലെ വികസന പ്രവൃത്തിക്ക് ഉൗന്നൽ നൽകി കാലിക്കറ്റ് സർവകലാശാലക്ക് 2017–18 സാമ്പത്തിക വർഷത്തേക്ക് 445.16 കോടിയുടെ ബജറ്റ്. എന്നാൽ പുതിയ പഠനവകുപ്പുകളോ സ്കോളർഷിപ്പുകളോ ഒന്നുമില്ല. സർവകലാശാലയുടെ സുവർണ ജൂബിലിയാേഘാഷങ്ങൾക്കായി 10 ലക്ഷം വകയിരുത്തി. 412.82 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിൻഡിക്കേറ്റി​െൻറ ധനകാര്യ സ്ഥിരം സമിതി കൺവീനർ ഡോ. ടി.പി. അഹമ്മദ് അവതരിപ്പിച്ചു.

വനിത ഹോസ്റ്റലിന് നാലുകോടി, കാമ്പസ് നവീകരണത്തിന് 50 ലക്ഷം, ഇലക്ട്രിക്കൽ ജോലിക്ക് അഞ്ചുകോടി, പുരുഷ ഹോസ്റ്റൽ തുടർപ്രവൃത്തിക്ക് 1.1 കോടി, നീന്തൽക്കുളം തുടർപ്രവൃത്തിക്ക് 1.4 കോടി, ലൈഫ് സയൻസ് വകുപ്പ് കെട്ടിട നിർമാണത്തിന് രണ്ടുകോടി, ജീവനക്കാർക്കും അധ്യാപകർക്കും ക്വാർേട്ടഴ്സ് നിർമിക്കുന്നതിന് നാലുകോടി, കെട്ടിടങ്ങളുടെ നവീകരണത്തിനും കാമ്പസിലെ റോഡ് നിർമാണത്തിനും രണ്ടുകോടി വീതം, സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റിങ്ങിന് നാലുകോടി, പഠനവകുപ്പുകളെ മികവി​െൻറ കേന്ദ്രങ്ങളാക്കുന്നതിനും നവീകരണത്തിനും അഞ്ചുകോടി വീതം, ലൈബ്രറിയിൽ പുസ്തകം വാങ്ങുന്നതിന് ഒരു കോടി, സെമിനാർ–ശിൽപശാലകൾക്ക് അരക്കോടി, ഫർണിച്ചർ വാങ്ങുന്നതിന് ഒരുകോടി എന്നിങ്ങനെയാണ് ചെലവ് കണക്കാക്കിയത്.
അധ്യാപകർക്കും ജീവനക്കാർക്കുമായി നാലുനില വീതമുള്ള രണ്ട് ഫ്ലാറ്റുകളാണ് നിർമിക്കുക. 102 വിദ്യാർഥിനികൾക്കു വേണ്ട താമസസൗകര്യമാണ് വനിത ഹോസ്റ്റലിലുണ്ടാവുക.

യൂനിവേഴ്സിറ്റി യൂനിയൻ ഫണ്ടിലേക്ക് ഇൗ വർഷവും അരക്കോടി രൂപ നൽകും. ഡിപ്പാർട്മ​െൻറ് സ്റ്റുഡൻസ് യൂനിയന് ഒന്നേകാൽ ലക്ഷവും അനുവദിക്കും. വരവും ചെലവും തമ്മിൽ വലിയ അന്തരമാണ് സർവകലാശാലയിൽ നിലനിൽക്കുന്നത്. 134.53 കോടിയുടെ നീക്കിയിരിപ്പുമായാണ് നടപ്പു സാമ്പത്തിക വർഷം തുടങ്ങിയത്. എന്നാൽ, സാമ്പത്തിക വർഷം അവസാനിക്കുേമ്പാൾ വരവിനേക്കാൾ ചെലവ് കൂടിയെന്ന് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആരോഗ്യ, സാേങ്കതിക സർവകലാശാലകളുടെ വരേവാടെ അഫിലിയേഷൻ ഇനത്തിൽ വൻ വരുമാനക്കുറവാണ് കാലിക്കറ്റിന് നേരിട്ടത്.  

 

Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.