കോഴിക്കോട്: സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം വൈകുന്നത് കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്ന ഫലപ്രഖ്യാപനം ഡൽഹി ഹൈകോടതിയുെട പുതിയ വിധിയോെട ഇനിയും നീളും. കാലിക്കറ്റിൽ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഒാൺലൈൻ രജിസ്ട്രേഷെൻറ അവസാന തീയതി ജൂൺ രണ്ടാണ്. ജൂൺ ഒന്ന് വരെ മാത്രമേ ഫീസടക്കാനാവൂ. സി.ബി.എസ്.ഇ വിദ്യാർഥികൾക്കും അവസരം ലഭിക്കാൻ പ്രവേശന തീയതി നീട്ടണമെന്നാണ് ഇൗ വിഭാഗത്തിലെ വിദ്യാർഥികളുടെ ആവശ്യം.
എന്നാൽ, തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഭൂരിപക്ഷം ബിരുദവിദ്യാർഥികളുടെ അധ്യയനം വൈകിപ്പിക്കാൻ സർവകലാശാല തയാറാവുമോയെന്ന് ഉറപ്പില്ല. ജൂലൈ നാലിന് അവസാന അലോട്ട്മെൻറ് നടത്തി ജൂലൈ അഞ്ചിന് ക്ലാസുകൾ ആരംഭിക്കാനാണ് സർവകലാശാലയുടെ തീരുമാനം. ഇത്തവണ ഒരാഴ്ച നേരത്തേയാണ് കാലിക്കറ്റിൽ ക്ലാസുകൾ തുടങ്ങുന്നത്. സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം വൈകുന്നതിനാൽ പ്ലസ്വൺ പ്രവേശനത്തിെൻറ തീയതി നീട്ടാൻ കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു.
ഇൗ വിധിയുടെ പിൻബലത്തിൽ, ബിരുദപ്രവേശന തീയതി നീട്ടാൻ കോടതിയെ സമീപിച്ചാൽ അനുകൂല ഉത്തരവുണ്ടാകാനും സാധ്യത ഏറെയാണ്. കഴിഞ്ഞ വർഷം മേയ് 28നായിരുന്നു സി.ബി.എസ്.ഇ പ്ലസ് ടു ഫലം പുറത്തുവന്നത്. പ്ലസ് ടുവിന് മോഡറേഷൻ നിർത്തിയ സി.ബി.എസ്.ഇ നടപടി ഡൽഹി ഹൈകോടതി റദ്ദ് ചെയ്യുകയായിരുന്നു. സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ സി.ബി.എസ്.ഇ ഒരുങ്ങുന്നതോെടയാണ് ഫലം വൈകുമെന്നുറപ്പായത്.
പരീക്ഷ ഒന്നാം സെമസ്റ്റർ, ചോദ്യങ്ങൾ രണ്ടാം സെമസ്റ്ററിൽനിന്ന്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ ബി.എസ്സി ജിയോളജി പരീക്ഷയിൽ ചോദ്യങ്ങേളറെയും വിദ്യാർഥികൾ പഠനം തുടങ്ങാത്ത രണ്ടാം സെമസ്റ്ററിലെ പാഠഭാഗത്തിൽനിന്നെന്ന് പരാതി. എർത്ത് സിസ്റ്റം ആൻഡ് പ്രോസസ് എന്ന പേപ്പറിൽ വ്യാഴാഴ്ച നടന്ന പരീക്ഷയാണ് വിദ്യാർഥികളെ വട്ടം കറക്കിയത്. ആകെ 80 മാർക്കിെൻറ പേപ്പറാണിത്. ഒരു മാർക്ക് വീതമുള്ള പത്ത് ചോദ്യങ്ങളിൽ എട്ടും രണ്ടാം സെമസ്റ്ററിൽനിന്നായിരുന്നു. രണ്ട് മാർക്കിെൻറ 12 ചോദ്യങ്ങളാണ് ആകെയുള്ളത്. ഇതിൽ പത്തെണ്ണം എഴുതിയാൽ മതി.
എന്നാൽ, ഏഴ് ചോദ്യങ്ങളും രണ്ടാം സെമസ്റ്ററിൽനിന്നായതോെട വിദ്യാർഥികൾ കുഴങ്ങി. ആറ് മാർക്ക് വീതമുള്ളവയിൽ അഞ്ച് േചാദ്യങ്ങളുടെ അവസ്ഥയും ഇതായിരുന്നു. പത്ത് മാർക്ക് വീതമുള്ളവയിൽ ഒരു ചോദ്യവും സെമസ്റ്റർ മറികടന്നുള്ളതായിരുന്നു. ഒന്നാം സെമസ്റ്ററിൽ നാലാമത്തെ പരീക്ഷയാണ് നടന്നത്. ചോദ്യങ്ങളുടെ വട്ടംകറക്കലിനെതിരെ സർവകലാശാല അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.