കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദകോഴ്സിനുള്ള മലയാളം ബോർഡ് ഓഫ ് സ്റ്റഡീസ് ചെയർമാനെതിെര ആരോപണവുമായി അംഗങ്ങൾ രംഗത്ത്. അന്തിമ സിലബസ് ചെയർ മാൻ സ്വന്തം തീരുമാനപ്രകാരം തിരുത്തിയെന്ന് സർവകലാശാല വിജിലൻസിന് സമർപ്പിച്ച പരാതിയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ വ്യക്തമാക്കി.
അഴിമതി അന്വേഷിക്കണെമന്നും ബോർഡ് ഒാഫ് സ്റ്റഡീസ് അന്തിമമായി അംഗീകരിച്ച സിലബസ് നടപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സ്വകാര്യപ്രസാധകരെ സഹായിക്കാനാണ് ചെയർമാൻ തിരുത്ത് നടത്തിയതെന്നാണ് ആക്ഷേപം. കോഴിക്കോട്ടെ പ്രമുഖ കോളജിലെ പ്രിൻസിപ്പലായ ചെയർമാൻ സ്വന്തം കോളജിെൻറ പബ്ലിക്കേഷെൻറ പുസ്തകങ്ങൾ വരെ സിലബസിലുൾപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് തീരുമാനിച്ച സിലബസിൽനിന്ന് 31 പുസ്തകങ്ങളാണ് ചെയർമാൻ നീക്കം ചെയ്തത്. അക്കാദമിക് മൂല്യമില്ലാത്ത സ്വകാര്യപ്രസാധകരുടെ 30 പുസ്തകങ്ങൾ പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്തു.
ബി.എ, ബി.എസ് ഒന്നാം സെമസ്റ്ററിലെ മൊഡ്യൂൾ മൂന്നിൽ ഉറൂബിെൻറ ‘രാച്ചിയമ്മ’ ആയിരുന്നു പുസ്തകമായി തീരുമാനിച്ചത്. എന്നാൽ, പൊൻകുന്നം വർക്കിയുെട ‘മോഡൽ’ ആണ് ചെയർമാൻ സ്വന്തംനിലക്ക് കൂട്ടിച്ചേർത്തത്. മൂന്നാം സെമസ്റ്റർ ബി.എ, ബി.എസ്സി മൊഡ്യൂൾ ഒന്നിലെ വാസുദേവ ഭട്ടതിരിയുെട ലേഖനം മാത്രമാണ് ചെയർമാൻ നിലനിർത്തിയത്. ബാക്കിയെല്ലാം മാറ്റി. ബികോം രണ്ടാം സെമസ്റ്ററില്‍ പഠിക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത് സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ‘സാകേതം’ ആയിരുന്നു. പൂര്‍ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സി.എല്‍. ജോസിെൻറ ‘മേഘധ്വനി’യാണ് പകരം ചേർത്തത്.
ബി.എ ഒന്നാം സെമസ്റ്ററിനുണ്ടായിരുന്ന ഉറൂബിെൻറയും ഗീത ഹിരണ്യെൻറയും സി.വി. ശ്രീരാമെൻറയും കഥകളെയും ഒഴിവാക്കിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സിലബസ് തയാറാകുന്നതിനുള്ള ചുമതല അംഗങ്ങൾക്ക് ചെയർമാൻ വീതിച്ച് നൽകിയിരുന്നു. തുടർന്ന് കരട് സിലബസ് തയാറാക്കി ചർച്ചക്കു ശേഷം പരിഷ്കരിക്കുകയായിരുന്നു. എന്നാൽ, വെബ്ൈസറ്റിൽ എളുപ്പം കാണാത്ത രീതിയിൽ കരട് സിലബസ് പ്രസിദ്ധീകരിച്ചതും കോളജുകളെ അറിയിക്കാതിരുന്നതും ദുരൂഹമാണെന്നും പരാതിയിലുണ്ട്. സിലബസ് പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിച്ച് സ്വകാര്യപ്രസാധകർക്ക് കളമൊരുക്കിയെന്നും പരാതിയിൽ പറയുന്നു. ചെയർമാൻ പ്രിൻസിപ്പലായ സ്ഥാപനത്തിെൻറ പുസ്തകവും ഉൾപ്പെടുത്തിെയന്നും പരാതിയിലുണ്ട്. ബോര്‍ഡ് അംഗങ്ങള്‍ വൈസ് ചാന്‍സലര്‍ക്കും സിൻഡിക്കേറ്റ് അംഗങ്ങള്‍ക്കും പരാതി നല്‍കിയിരുന്നു.
വിദൂരവിദ്യാഭ്യാസ വിദ്യാർഥികൾക്ക് വിവേചനമെന്ന് കോഴിക്കോട്: വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികളോട് കാലിക്കറ്റ് സർവകലാശാല വിവേചനം കാണിക്കുകയാണെന്ന് സ്റ്റുഡൻറ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഉത്തരക്കടലാസ് മൂല്യനിർണയത്തിലടക്കം വിവേചനം പ്രകടമാണ്. തോറ്റവരും കുറഞ്ഞ മാർക്കിൽ ജയിച്ചവരുമായ വിദ്യാർഥികൾക്ക് ഉത്തരക്കടലാസ് പുനഃപരിശോധിച്ചപ്പോൾ 24 മാർക്കിെൻറവരെ വ്യത്യാസമുണ്ടായത് നിരുത്തരവാദ സമീപനത്തിെൻറ ഒരു ഉദാഹരണം മാത്രമാണ്.
മാർക്കിൽ കാര്യമായ മാറ്റം വന്നാലും ഫീസ് തിരികെ നൽകാനോ ആദ്യം ഉത്തരക്കടലാസ് പരിശോധിച്ചവർക്കെതിരെ നടപടിെയടുക്കാനോ സർവകലാശാല തയാറാവുന്നില്ല. മൂല്യനിർണയത്തിലെ തകരാറ് കാരണം ഉത്തരക്കടലാസ് പുനഃപരിേശാധനയും വലിയ കടമ്പയാണ്. വൻതുകയാണ് പുനഃപരിശോധന ഫീസായി സർവകലാശാല ഈടാക്കുന്നത്. സപ്ലിമെൻററി പരീക്ഷ കഴിഞ്ഞ ശേഷം മാത്രമാണ് ഫലം പുറത്തുവരുന്നതും. രണ്ടാം സെമസ്റ്റർ ബിരുദ ഫലത്തിൽ വ്യാപകമായ തിരിമറിയുണ്ടെന്നും സ്റ്റുഡൻറ്സ് ഫോർ ജസ്റ്റിസ് പ്രവർത്തകർ ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ ഫായിസ് അലി, ഖൻസ റഹീം, കെ. ഗായത്രി, യൂസഫ് സബാഹ്, ഹിബ ഹനാൻ തുടങ്ങിയവർ പങ്കെടുത്തു. അേതസമയം, ഉത്തരക്കടലാസ് പുനഃപരിശോധനക്ക് ശേഷം മാർക്കിൽ വലിയ വ്യത്യാസം വന്നാൽ അധ്യാപകരോട് വിശദീകരണം ചോദിച്ച് നടപടിയെടുക്കുന്നുണ്ടെന്ന് വിദൂര വിദ്യാഭ്യാസ വിഭാഗം അധികൃതർ പ്രതികരിച്ചു. പുനഃപരിശോധന ഫീസ് കുറക്കുന്നതടക്കമുള്ള കാര്യങ്ങൾ സിൻഡിക്കേറ്റാണ് തീരുമാനിക്കേണ്ടത്. റഗുലർ വിദ്യാർഥികളുടെ അതേ ഫീസാണ് വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.