കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മുൻ മന്ത്രി എ.സി. ഷൺമുഖദാസിെൻറ ഭാര്യ ഡോ. പാറുക്കുട്ടിയമ്മക്ക് ഉൾക്കിടിലമാണ്. രാഷ്ട്രീയ പ്രമുഖരുടെ ധർമപത്നിമാരിൽ ആരും കേൾക്കാൻ ഇടയില്ലാത്ത മുദ്രാവാക്യം വിളികേട്ട് കണ്ണീരൊഴുക്കിയ വേദന ഇന്നും മറക്കാനാവുന്നില്ല പാറുക്കുട്ടിയമ്മക്ക്. അപകടത്തെ തുടർന്നു ആശുപത്രി കിടക്കയിൽനിന്ന് പാർട്ടി പ്രവർത്തകരുടെയും പാർട്ടിയുടെയും നിർബന്ധപ്രകാരം പത്രിക സമർപ്പിച്ച നാളുകളിൽ വീടിെൻറ മുന്നിലെത്തി എതിരാളികൾ അന്ന് വിളിച്ചത് 'കാലൻ വന്നു വിളിച്ചിട്ടും എന്തേ ദാസേ പോകാത്തൂ' എന്നാണ്.
ജീവൻ തിരിച്ചുകിട്ടാൻവേണ്ടി മനമുരുകി പ്രാർഥിക്കുന്ന വേളയിലായിരുന്നു എതിരാളികൾ അത്യധികം ദുഃഖകരമായ മുദ്രാവാക്യം വിളികൾ ഉയർത്തിത്. അതും അദ്ദേഹം രാഷ്ട്രീയത്തിെൻറ ബാലപാഠം പകർന്നു നൽകിയ അരുമശിഷ്യയുടെ അറിവോടെയാണെന്നത് ഷൺമുഖദാസിനെയും വേദനിപ്പിച്ചു.
ബാലുശ്ശേരി മണ്ഡലത്തിൽ എ.കെ. ശശീന്ദ്രന് ഒരിക്കൽകൂടി സീറ്റ് കിട്ടിയെന്നറിഞ്ഞപ്പോൾ ഷൺമുഖദാസിെൻറ പ്രാർഥനയുടെ വലുപ്പത്തെക്കുറിച്ചാണ് പാറുക്കുട്ടിയമ്മ ഓർക്കുന്നത്. 1970 മുതൽ ഏഴു തവണ എം.എൽ.എയും മന്ത്രിയുമൊക്കെയായി ഷൺമുഖദാസ് മാറിയപ്പോൾ എ.കെ.എസ് പാർട്ടിയിൽ ഒന്നുമായില്ലെന്ന പരിഭവമായിരുന്നു ഷൺമുഖദാസ് കൂടക്കൂടെ അന്ന് അദ്ദേഹം പറഞ്ഞിരുന്നതെന്ന് പാറുക്കുട്ടിയമ്മ ഓർക്കുന്നു.
ഷൺമുഖദാസും പാറുക്കുട്ടിയമ്മയും എ.കെ. ശശീന്ദ്രനും കോട്ടക്കൽ ആര്യവൈദ്യശാലയിൽ ആയുർവേദ പഠനത്തിൽ സമകാലികരായിരുന്നു. ഷൺമുഖദാസും എ.കെ. ശശീന്ദ്രനും സജീവ രാഷ്ട്രീയക്കാരായി. പാറുക്കുട്ടിയമ്മ ഡോക്ടറും. പലതവണ എം.എൽ.എയും മന്ത്രിയുമൊക്കെയായെങ്കിലും അവധി സമയത്ത് മാത്രമേ തങ്ങളെ കൂടെ താമസിപ്പിച്ചിരുന്നുള്ളൂ. മന്ത്രിമാരെ കേടുവരുത്തുന്നത് ഭാര്യയും മക്കളുമാണെന്ന് പറയുമായിരുന്നുവെന്നും ഈ കുടുംബിനി ഓർക്കുന്നു.
1970 മുതൽ 7 തവണ ബാലുശ്ശേരി നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം കോൺഗ്രസ് പ്രതിനിധിയായാണ് നാലാം കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1980ൽ ആറാം കേരള നിയമസഭയിൽ കോൺഗ്രസ് (യു) പ്രതിനിധിയായും തുടർന്ന് 1982 1987, 1991, 1996 എന്നീ വർഷങ്ങളിൽ കോൺഗ്രസ് (എസ്) പ്രതിനിധിയായും 2001ൽ എൻ.സി.പി പ്രതിനിധിയായും കേരള നിയമസഭയിൽ അംഗമായി. 1980-81, 1987-91 , 1996-2000 എന്നീ കാലയളവുകളിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ സാമൂഹിക വികസനം, ആരോഗ്യം, കായികം തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.