കൊച്ചി: സംസ്ഥാന കാഷ്യൂ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തിലെ (കാപെക്സ്) അഴിമതി സംബന്ധിച്ച് സി.ബി.െഎ അന്വേഷണം വേണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. അഴിമതി ആരോപിക്കപ്പെടുന്ന 2014-15 സാമ്പത്തികവർഷത്തെ മാത്രം ഇടപാടുകളുടെ പരിശോധനയിൽ പ്രഥമദൃഷ്ട്യാ 3.59 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്നും വിപുലമായ അന്വേഷണം പൂർത്തിയാക്കാൻ കുറച്ചുകൂടി സമയം ആവശ്യമുണ്ടെന്നുമുൾപ്പെടെ ചൂണ്ടിക്കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഹരജി തീർപ്പാക്കിയത്. അഴിമതിയെക്കുറിച്ച പരാതിയിൽ വിജിലൻസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും കാര്യക്ഷമമല്ലെന്നും സി.ബി.െഎക്ക് വിടണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി മനോജ് കടകംപള്ളിയാണു ഹരജി നൽകിയത്.
ഡയറക്ടര്‍ ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയ കോട്ടയത്തെ കമ്പനിയുമായി മാനേജിങ് ഡയറക്ടര്‍ കരാര്‍ ഒപ്പിട്ട് അസംസ്കൃത കശുവണ്ടി വാങ്ങിയെന്നും കാപെക്സിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമുള്ള കേസിലാണ് അന്വേഷണം നടക്കുന്നത്. കാപെക്സ് എം.ഡി ആർ. ജയചന്ദ്രൻ, കമേഴ്സ്യൽ മാനേജർ പി. സന്തോഷ്കുമാർ, കരാറുകാരായ ജെ.എം.ജെ ട്രേഡേഴ്സ് പ്രൊൈപ്രറ്റർ ജയ്മോൻ ജോസഫ്, സിനർജി സിസ്റ്റം എക്സിക്യൂട്ടിവ് സി.എസ്. സാജൻ എന്നിവരാണ് കേസിലെ പ്രതികൾ. അന്വേഷണം പുരോഗമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് െകാല്ലം ഡെപ്യൂട്ടി സൂപ്രണ്ട് അശോക്കുമാർ റിപ്പോർട്ട് നൽകിയത്.
പ്രതികളായ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ അഴിമതി നിരോധന നിയമം, ഗൂഢാലോചന ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നതായി പ്രഥമദൃഷ്ട്യാ കണ്ടെത്താനായതായി റിേപ്പാർട്ടിൽ പറയുന്നു. ആരോപണവിധേയനായ എം.ഡി ചുമതലയിലിരുന്ന 2011-12 മുതൽ 2014-15 വരെയുള്ള മുഴുവൻ കാലയളവിൽ 40 ടെൻഡർ നടപടികളാണ് നടന്നത്.
മുഴുവൻ കാലയളവിലെയും വിശദ അന്വേഷണം നടത്തിയാൽ നഷ്ടക്കണക്ക് ഇനിയും പലമടങ്ങ് കോടികൾ ആയേക്കാം. കാര്യക്ഷമതയും വിശ്വാസ്യതയുമുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.