കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം

കൊച്ചി: കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഹാഥറസ് കേസുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹാഥറസ് കലാപ ശ്രമക്കേസില്‍ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ ലക്നൗ കോടതിയിലാണ് കേസ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഹാഥറസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ഷെരീഫ് ആണെന്നായിരുന്നു ഇ.ഡിയുടെ ആരോപണം.

കാമ്പസ് ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നത് റൗഫ് വഴിയാണെന്നും ഇതിനായി വിദേശത്ത് നിന്നടക്കം റൗഫിന്‍റെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയെത്തിയെന്നുമാണ് ഇ.ഡി ഉന്നയിക്കുന്ന ആരോപണം. എന്നാല്‍, തന്‍റെ അക്കൗണ്ടിലെ പണം ബിസിനസ് ഇടപാടിലൂടെ ലഭിച്ചതാണെന്നാണ് റൗഫ് ഷെരീഫ് കോടതിയില്‍ അറിയിച്ചത്. 

Tags:    
News Summary - Campus Front leader Rauf Sherif released on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.