മലപ്പുറം: ദേശീയ ജനറൽ സെക്രട്ടറി റഉൗഫിനെ അന്യായമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മലപ്പുറം ജി.എസ്.ടി ഒാഫിസിലേക്ക് മാർച്ച് നടത്തി. മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്.
ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11നാണ് മാർച്ച് നടത്തിയത്. മലപ്പുറം കുന്നുമ്മലിൽനിന്ന് ആരംഭിച്ച മാർച്ച് ജി.എസ്.ടി ഒാഫിസിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.
തുടർന്ന് നടന്ന ലാത്തിച്ചാർജിലാണ് 22 പേർക്ക് പരിക്കേറ്റത്. കണ്ണീർവാതകവും പ്രയോഗിച്ചു.
പലരുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 20ഒാളം പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് ഷഫീഖ് കല്ലായി ഉദ്ഘാടനം ചെയ്തു. മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് മിസ്ഹബ് പട്ടിക്കാട്, സെക്രട്ടറി ഹാസിൻ മസ്ഹൂൽ, സെൻട്രൽ ജില്ല സെക്രട്ടറി തമീം, റിൻഷാദ്, മുൻഷിർ റഹ്മാൻ, മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.