ന്യൂനപക്ഷ മെറിറ്റ്​ സ്​കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കൽ: കോടതി വിധിക്കെതിരെ വിവിധ സംഘടനകൾ

കോഴിക്കോട്​: സംസ്ഥാനത്ത്​ ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക്​ അനുവദിക്കുന്ന മെറിറ്റ് സ്‌കോളർഷിപ് 80 ശതമാനം മുസ്​ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്​ത ഉത്തരവുകൾ​ ഹൈകോടതി റദ്ദാക്കിയതിനെതിരെ വിവിധ സംഘടനകൾ. ന്യൂനപക്ഷ വകുപ്പിന്​ കീഴിലുള്ള സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദ് ചെയ്ത്​ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന്​ കോടതി നിരീക്ഷിച്ചത് യാഥാര്‍ഥ്യങ്ങളെ മറികടന്നുള്ള കള്ളപ്രചാരണങ്ങളുടെ ഫലമാണെന്ന്​ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്​ നഹാസ് മാള പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടി​‍െൻറ വെളിച്ചത്തില്‍ കേരളത്തില്‍ മുസ്‌ലിംകളുടെ ഉന്നമനത്തിന്​ നടപ്പാക്കേണ്ട പദ്ധതികളുടെ പഠനത്തിനായി നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് 2011ല്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ് അനുവദിച്ചത്. ഈ പദ്ധതി മുസ്‌ലിംകളുടെ പ്രശ്‌നം പഠിച്ച് ബോധ്യപ്പെട്ടതി​‍െൻറ അടിസ്ഥാനത്തില്‍ അവര്‍ക്കായി മാത്രം അനുവദിച്ചതായിരുന്നു. പിന്നീട് 2015ലാണ് ഈ പദ്ധതിയില്‍ 80:20 എന്ന അനുപാതത്തില്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെകൂടി ഉൾപ്പെടുത്താന്‍ തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു.

അപ്പീല്‍ പോകണം -വിസ്ഡം

സച്ചാര്‍ കമീഷന്‍ കണ്ടെത്തലുകളെ തുടര്‍ന്ന് മുസ്​ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷന്‍ മുന്നോട്ടുവെച്ച ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്​ 2015ലെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അനുപാതം റദ്ദ് ചെയ്ത ​ൈഹകോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് വിസ്ഡം ഇസ്​ലാമിക് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ​ നടപ്പാക്കുന്ന പദ്ധതികളെ സാമുദായിക ഐക്യം തകര്‍ക്കുന്നതിനായി ഉപയോഗിക്കുന്നവരെ കരുതിയിരിക്കണമെന്നും സംസ്ഥാന പ്രസിഡൻറ്​ പി.എന്‍. അബ്​ദുല്‍ ലത്തീഫ് മദനിയും ജനറൽ സെക്രട്ടറി ടി.കെ. അഷ്​റഫും പറഞ്ഞു.

കോടതി വിധി പുനഃപരിശോധിക്കണം -പോപുലർ ഫ്രണ്ട്

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി പുനഃപരിശോധിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്​ദുൽ സത്താർ ആവശ്യപ്പെട്ടു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പുതിയ ക്ഷേമപദ്ധതികള്‍ക്ക് ശിപാർശ നല്‍കിയതെന്ന് സർക്കാർ നിയോഗിച്ച ഉന്നതതല സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ് കുട്ടിയും പ്രതികരിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടപ്പാക്കിയ പശ്ചാത്തലം മനസ്സിലാക്കാതെയാണ് കോടതി ഇപ്പോൾ തെറ്റായ വിധി പ്രസ്താവിച്ചിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.

കേസിൽ കക്ഷിചേരും -ഡോ. ഫസൽ ഗഫൂർ

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി എന്തടിസ്​ഥാനത്തിലാണെന്ന്​ മനസ്സിലാകുന്നില്ലെന്ന്​ എം.ഇ.എസ്​ പ്രസിഡൻറ്​ ഡോ. ഫസൽ ഗഫൂർ പറഞ്ഞു. പാലോളി കമ്മിറ്റി ശിപാർശപ്രകാരം സ്​കൂൾ വിദ്യാർഥികൾക്കുള്ള സ്​കോളർഷിപ്​​, മദ്രസ അധ്യാപകർക്കുള്ള സ്​കോളർഷിപ്​​ (ഇത്​ യഥാർഥത്തിൽ സർക്കാർ ഫണ്ടല്ല), കോച്ചിങ്​ സെൻററുകൾ എന്നിവക്കാണ്​ ഫണ്ട്​ നീക്കിവെച്ചത്​. 2015ലെ സർക്കാർ ഉത്തരവിൽ മറ്റു വിഭാഗങ്ങൾക്ക്​ 20​ ​ശതമാനം കൊടുക്കണമെന്ന്​ കടന്നുകൂടിയത്​ എങ്ങനെയാണെന്ന്​ പരിശോധിക്കപ്പെടണം. സച്ചാർ കമ്മിറ്റി റിപ്പോർട്ട്​ അടിസ്​ഥാനമാക്കി നടപ്പാക്കിയ പദ്ധതിയെ മുസ്​ലിംകളല്ലാത്ത മറ്റു വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്​ എങ്ങനെയാണ്​? എം.ഇ.എസ്​ കേസിൽ കക്ഷിചേരുമെന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു. 

അപ്പീൽ നൽകും -ജമാഅത്ത്​ കൗൺസിൽ

മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ​ കേരള മുസ്​ലിം ജമാഅത്ത്​ കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുസ്​ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികളിൽ അസാധാരണ വിധിയാണ് ഉണ്ടായതെന്നും യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡൻറ്​ എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പത്തനംതിട്ട, സംസ്ഥാന വർക്കിങ്​ പ്രസിഡൻറ്​ കമാൽ എം. മാക്കിയിൽ, സംസ്ഥാന വർക്കിങ്​ ചെയർമാൻ ഡോ. ജഹാംഗീർ, പറമ്പിൽ സുബൈർ, സി.ഐ. പരീത്​ എറണാകുളം, മാവുടി മുഹമ്മദ് ഹാജി, ഡോ. ഖാസിമുൽ ഖാസിമി, തമ്പിക്കുട്ടി ഹാജി, അമീൻഷാ, ടി.എച്ച്.എം. ഹസൻ എന്നിവർ സംസാരിച്ചു. 

ഹൈ​കോ​ട​തി വി​ധി അ​നീ​തി –ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി

കോ​ഴി​ക്കോ​ട്: ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ 80:20 അ​നു​പാ​തം റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​കോ​ട​തി​യു​ടെ വി​ധി മു​സ്‌​ലിം സ​മു​ദാ​യ​ത്തോ​ടു​ള്ള അ​നീ​തി​യാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്. സം​സ്ഥാ​ന​ത്ത് ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​തി​‍െൻറ പ​ശ്ചാ​ത്ത​ല​വും ല​ക്ഷ്യ​വും മ​ന​സ്സി​ലാ​ക്കാ​തെ​യു​ള്ള​താ​ണ് ഹൈ​കോ​ട​തി വി​ധി. ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണം -അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്‌​ലിം സ​മു​ദാ​യ​ത്തി​‍െൻറ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ച്ച് ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ച ര​ജീ​ന്ദ​ർ സ​ച്ചാ​ർ ക​മീ​ഷ​ൻ ശി​പാ​ർ​ശ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പാ​ലോ​ളി ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​ത് നൂ​റു ശ​ത​മാ​ന​വും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ 2015 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം 20 ശ​ത​മാ​നം ഇ​ത​ര ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ത​ന്നെ അ​നീ​തി​യാ​യി​രു​ന്നു. സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​ത്തി​നും സ്പ​ർ​ധ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി സം​ബ​ന്ധി​ച്ച വ​സ്തു​ത​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് നി​ര​വ​ധി ത​വ​ണ മു​സ്‌​ലിം സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ട​താ​ണ്. പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ വീ​തം​വെ​ക്ക​ണ​മ​ന്ന വി​ധി​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഓ​രോ സ​മു​ദാ​യ​ത്തി​‍െൻറ​യും പി​ന്നാ​ക്കാ​വ​സ്ഥ​ക്ക്​ ആ​നു​പാ​തി​ക​മാ​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ട​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Cancellation of 80:20 ratio in Minority Merit Scholarships: Various organizations against court ruling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.