ബി​നി​ത

അർബുദം തോറ്റോടി; വിജയതീരത്ത് ബിനിത

കോലഞ്ചേരി: അർബുദത്തോട് പടവെട്ടി എസ്.എസ്.എൽ.സി.യിൽ ബിനിത നേടിയത് തിളക്കമാർന്ന വിജയം. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയും ചോയിക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളുമായ ബിനിതയാണ് അർബുദ രോഗബാധക്കിടയിലും മികവാർന്ന വിജയം നേടിയത്. എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കവെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ

പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിലെ ചികിത്സയിലാണ്. അഞ്ച് എ പ്ലസും മൂന്ന് എയും നേടി മികച്ച വിജയമാണ് നേടിയത്. ചികിത്സക്കിടയിൽ താമസിപ്പിക്കാൻപോലും കഴിയാത്ത അത്രയും ശോച്യാവസ്ഥയിലുള്ള വീടാണ് ബിനിതയുടേത്. അതിനാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തുതന്നെ വാടകക്ക് താമസിക്കുകയാണ് ഇവർ. വളരെ നിർധന കുടുംബത്തിലെ അംഗമായ ബിനിതയുടെ ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ പകച്ചുനിന്ന കുടുംബത്തിന് സഹായവുമായി നാട്ടുകാരും സഹപാഠികളും രംഗത്തുവന്നിരുന്നു.

ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബിൾ ജോർജ് എന്നിവര്‍ രക്ഷാധികാരികളായും വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ചെയർമാനായും സഹായനിധി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

ചികിത്സസഹായത്തിനായി വടവുകോട് എസ്.ബി.ഐ ശാഖയിൽ ബിനിത സി.എസ്, A/C Number: 38206744694, IFSC CODE: SBIN 0070316, SBI വടവുകോട് ബ്രാഞ്ച് എന്നപേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 8078034314 എന്ന നമ്പറില്‍ ഗൂഗിൾപേ സംവിധാനവും സഹായസമിതി ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Cancer is rampant; Binitha win in SSLC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.