പേരാമ്പ്ര: ബന്ധുക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുമനസുകളും നാട്ടുകാരും ഒരുമിച്ച് കൈകോർത്തെങ്കിലും അമീൻ മുഹമ്മദിനെ മരണത്തിന്റെ കരങ്ങളിൽ നിന്നും രക്ഷിക്കാനായില്ല. നാലു വർഷത്തോളമായി ചാലിക്കര കായൽ മുക്കിലെ മുനീറിന്റെ മകൻ അമീൻ മുഹമ്മദ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യ ഘട്ടത്തിൽ ബന്ധുക്കളും പിന്നീട് നാട്ടുകാരുമാണ് ചികിത്സാ ചെലവിന് പണം കണ്ടെത്തിയത്.
തിരുവനന്തപുരം ആർ.സി.സി യിലെ ചികിത്സക്ക് ശേഷം ഭേദമായെങ്കിലും രണ്ട് വർഷത്തിനു ശേഷം കാൻസർ വീണ്ടും ആ കുഞ്ഞു ശരീരം കാർന്നു തിന്നാൻ തുടങ്ങി. ഡോക്ടർമാർ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചു. ഇതിന് 40 ലക്ഷം രൂപയായിരുന്നു ചെലവ്. ഇത് കണ്ടെത്താൻ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിെൻറ സഹായം തേടിയിരുന്നു. ഇൗ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ചികിത്സാ ചിലവിനുള്ള പണം ലഭിച്ചു. ആറു മാസം മുമ്പ് എറണാകുളം അമൃതയിൽ നിന്ന് മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയ നടന്നെങ്കിലും കഴിഞ്ഞ ദിവസം അമീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.