ധർമ്മടത്തെ സ്ഥാനാർഥി സി. രഘുനാഥിന് കെ.പി.സി.സി ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം: വിവാദത്തിന് അവസാനം കുറിച്ച് ധർമ്മടത്തെ കോൺഗ്രസ് സ്ഥാനാർഥി സി. രഘുനാഥിന് കെ.പി.സി.സി ചിഹ്നം അനുവദിച്ചു. കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ചിഹ്നം അനുവദിച്ച് വ്യാഴാഴ്ച രാത്രിയോടെ കത്ത് നൽകിയത്. രാവിലെ വരണാധികാരി മുമ്പാകെ കത്ത് ഹാജരാക്കുമെന്ന് സി. രഘുനാഥ് പറഞ്ഞു.

സ്ഥാനാർഥി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് സി. രഘുനാഥ് നാമനിർദേശപത്രിക നൽകിയത് മുല്ലപ്പള്ളിയുടെ നീരസത്തിന് വഴിവെച്ചിരുന്നു. ഔദ്യോഗിക സ്ഥാനാർഥി ആരാണെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് ഇന്നലെ പറയുകയും ചെയ്തു.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന നേതാക്കൾ രംഗത്തു വന്നിരുന്നു. എന്നാൽ, ഡി.സി.സി ഒാഫീസിൽ നടന്ന ചർച്ചക്ക് ശേഷം രഘുനാഥ് മത്സരിച്ചാൽ മതിയെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. തുടർന്ന് രഘുനാഥ് സ്ഥാനാർഥിയാകുമെന്ന് കെ. സുധാകരനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Tags:    
News Summary - Candidate c. Raghunath was allotted the KPCC symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.