പാലക്കാട്: പ്രബല മുന്നണികളിൽ സ്ഥാനാർഥി ചർച്ചകൾ മുറുകുേമ്പാൾ വിവിധ മണ്ഡലങ്ങളിൽ പേരുകൾ മാറിമറിയുന്നു. പാലക്കാട് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ ഷാഫി പറമ്പിൽ തന്നെ മത്സരിക്കും. സംസ്ഥാന വക്താവ് സന്ദീപ് വാര്യൻ ബി.ജെ.പി പട്ടികയിൽ ഒന്നാമനായുണ്ട്. സന്ദീപ് വാര്യർ അല്ലെങ്കിൽ, സംസ്ഥാന നേതൃനിരയിൽനിന്നും ഒരാൾ പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയാകും.
മുൻ ജില്ല പഞ്ചായത്തംഗം നിതിൻ കണിച്ചേരിയുടെ പേരാണ് പാലക്കാട് ഇടത് സ്ഥാനാർഥിയായി ഉയർന്നുകേൾക്കുന്നത്. മലമ്പുഴയിൽ എൻ.എൻ. കൃഷ്ണദാേസാ എം.ബി. രാജേഷോ എന്ന നിലക്കാണ് എൽ.ഡി.എഫിൽ ഇപ്പോൾ ചർച്ച. എ. പ്രഭാകരൻ അടക്കം നേരത്തെ ഉയർന്നുകേട്ട പേരുകളൊന്നും ഇപ്പോൾ ചിത്രത്തിലില്ല. സി. കൃഷ്ണകുമാർ മലമ്പുഴയിൽ വീണ്ടും ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മലമ്പുഴയിൽ പി. കുമാരൻകുട്ടി യു.ഡി.എഫ് സ്ഥാനാർഥി ആയേക്കും.
നെന്മാറയിലും ആലത്തൂരും സിറ്റിങ് എം.എൽ.എമാരായ കെ. ബാബുവും കെ.ഡി. പ്രസേന്നനും വീണ്ടും ഇടതു സ്ഥാനാർഥികളാകും. നെന്മാറയിൽ സി.എം.പി നോമിനിയായി ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണെൻറ പേര് കേൾക്കുന്നുണ്ട്. ആലത്തൂരിൽ കെ.പി.സി.സി അംഗം പാളയം പ്രദീപ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എം. ഫെബിൻ എന്നിവരിൽ ഒരാൾ പരിഗണിക്കപ്പെേട്ടക്കാം. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിതന്നെയായിരിക്കും ജനതാദൾ സ്ഥാനാർഥി. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അനാരോഗ്യം കാരണം മത്സരരംഗത്ത് ഉണ്ടാവില്ല. പകരം, ഡി.സി.സി. വൈസ് പ്രസിഡൻറ് സുമേഷ് അച്യുതനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
നാല് തവണ എം.എൽ.എയും രണ്ടു തവണ മന്ത്രിയുമായ എ.കെ. ബാലന് ഇത്തവണ സീറ്റ് ലഭിക്കാൻ ഇടയില്ല. പകരം തരൂരിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, പട്ടികജാതി ക്ഷേമ സമിതി ജില്ല ഭാരവാഹി പൊന്നുകുട്ടൻ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. കുഴൽമന്ദം പഞ്ചായത്ത് മുൻ പ്രസിഡൻറ് സി. പ്രകാശ്, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ എന്നിവരിൽ ഒരാൾ തരൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആയേക്കും.
കോങ്ങാട് ഡി.വൈ.എഫ്.െഎ ജില്ല ഭാരവാഹി വി.പി. സുമോദ് ആണ് എൽ.ഡി.എഫ് പട്ടികയിൽ ഒന്നാമൻ. മുൻ എം.പി എസ്. അജയകുമാർ, അഡ്വ. കെ. ശാന്തകുമാരി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. പ്രഫ. കെ.എ. തുളസി, സ്വാമിനാഥൻ എന്നിവരെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്.
മണ്ണാർക്കാട് മുസ്ലിംലീഗിലെ എൻ. ഷംസുദ്ദീൻ എം.എൽ.എ മൂന്നാം വട്ടം അങ്കത്തിനിറങ്ങും. ഇവിടെ എ.െഎ.വൈ.എഫ് ജില്ല പ്രസിഡൻറ് പി. നൗഷാദ്, സി.പി.െഎ ജില്ല എക്സിക്യൂട്ടീവ് അംഗം ഒ.കെ. സെയ്തലവി എന്നിവർ സി.പി.െഎ പരിഗണന പട്ടികയിലുണ്ട്. ഷൊർണ്ണൂരിൽ സി.പി.എമ്മിലെ പി.കെ. ശശി വീണ്ടും മത്സരിക്കുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ്ബാബു, മഹിള കോൺഗ്രസ് നേതാവ് സി. സംഗീത എന്നിവരിൽ ഒരാൾ യു.ഡി.എഫ് സ്ഥാനാർഥിയാകും.
ഒറ്റപ്പാലത്ത് പി. ഉണ്ണി എം.എൽ.എ അനാരോഗ്യംമൂലം മത്സരരംഗത്ത് ഉണ്ടാവില്ല. പകരം സി.പി.എമ്മിെല കെ. ജയദേവൻ, എം. രൺദീഷ്, സുബൈദ ഇസ്ഹാഖ് എന്നിവരിൽ ഒരാൾ പരിഗണിക്കപ്പെടാം.
പട്ടാമ്പിയിൽ സിറ്റിങ് എം.എൽ.എ മുഹമ്മദ് മുഹ്സിൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. മുൻ എം.എൽ.എ സി.പി. മുഹമ്മദ്, മുൻ നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ എന്നിവരാണ് യു.ഡി.എഫ് പരിഗണനയിൽ. തൃത്താലയിൽ സിറ്റിങ് എം.എൽ.എ വി.ടി. ബൽറാം മൂന്നാമങ്കത്തിനിറങ്ങും. വി േഫാർ പട്ടാമ്പി നേതാവ് ടി.പി. ഷാജി ഇവിടെ എൽ.ഡി.എഫിെൻറ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.