മുൻകാല പ്രാബല്യം നൽകാനാവില്ല; ജല അതോറിറ്റി പെൻഷൻ പരിഷ്​കരണത്തിന്​ ഉടക്കിട്ട്​ ധനവകുപ്പ്​

തി​രു​വ​ന​ന്ത​പു​രം: മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കാ​നാ​വി​ല്ലെ​ന്ന ധ​ന​വ​കു​പ്പ്​ നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്ന്​ ജ​ല അ​തോ​റി​റ്റി പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ഫ​യ​ൽ മ​​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ക്കാ​തെ മ​ട​ക്കി. ജൂ​ൺ 12ന്​ ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വി​ഷ​യം വ​ന്നെ​ങ്കി​ലും 2024 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു ധ​ന​വ​കു​പ്പ്​ ശി​പാ​ർ​ശ.

ജ​ല​വി​ഭ​വ മ​ന്ത്രി വി​യോ​ജി​ച്ച​തോ​ടെ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. 2019 ജൂ​​ലൈ ഒ​ന്നു​മു​ത​ലാ​ണ്​ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്നും മു​ൻ​കാ​ല പ്രാ​ബ​ല്യം അ​ന്നു​മു​ത​ൽ വേ​ണ​മെ​ന്നു​മാ​ണ്​ പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​വ​ശ്യം. ജ​ല അ​തോ​റി​റ്റി​യും മ​ന്ത്രി​യും അ​നു​കൂ​ല നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​തെ​ങ്കി​ലും ധ​ന​വ​കു​പ്പ്​ അ​ധി​ക​ബാ​ധ്യ​ത​യു​ടെ പേ​രി​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ഒ​ഴി​വാ​ക്കി ന​ട​പ്പാ​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ്. നാ​മ​മ​ത്ര പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രാ​ണ്​ വി​ര​മി​ച്ച​വ​രി​ലേ​റെ​യും.

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ആ​വ​​ശ്യ​പ്പെ​ട്ട്​ പെ​ൻ​ഷ​ൻ​കാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​തോ​റി​റ്റി കാ​ര്യാ​ല​യ​ത്തി​ന്​ മു​ന്നി​ൽ 108 ദി​വ​സം അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി​ത​ല​ത്തി​ല​ട​ക്കം ന​ട​ന്ന ച​ർ​ച്ച​യി​ൽ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ​ച്ച​ട്ടം വ​ന്ന​തോ​ടെ തീ​രു​മാ​നം വൈ​കി.

പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ച്ച​തോ​ടെ ഫ​യ​ൽ മ​​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക്​ വ​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ അ​ഞ്ച്​ വ​ർ​ഷ​മാ​യി കി​ട്ടേ​ണ്ട മു​ൻ​കാ​ല പ്രാ​ബ​ല്യം 2024 ഏ​പ്രി​ൽ മു​ത​ലാ​ക്കി ചു​രു​ക്കി ധ​ന​വ​കു​പ്പ്​ കു​റി​പ്പെ​ഴു​തി​യ​ത്.

ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പെ​ൻ​ഷ​ൻ​കാ​ർ. ധ​ന​വ​കു​പ്പ്​ നി​ല​പാ​ട്​ മാ​റ്റ​ണ​മെ​ന്നും അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സം​ഘ​ട​ന​ പ്ര​തി​നി​ധി​ക​ൾ തി​ങ്ക​ളാ​ഴ്ച​ മു​ഖ്യ​മ​ന്ത്രി​യെ കാ​ണും. ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​​​​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Cannot be retroactive- The finance department is not cooperative in the reform of water authority pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.