കൊച്ചി: സിനിമയില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സിനിമ ചെയ്യുന്നത് തുടരും. അതില്ലെങ്കിൽ താൻ ചത്തുപോകും. അതിന് അനുവാദം ചോദിച്ചിട്ടുണ്ട്. സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ താൻ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി പറഞ്ഞു.കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സിനിമ ഞാൻ ചെയ്യും. അതിന് അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിങ് സെറ്റില്‍ സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ട് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷനാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകും.''- സുരേഷ് ഗോപി പറഞ്ഞു. ടൂറിസം, പെട്രോളിയം വകുപ്പിന്റെ ചുമതലയാണ് സുരേഷ് ഗോപിക്ക് നൽകിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും അത്തരം കാരങ്ങളുണ്ടെന്നും എല്ലാ സമ്പ്രദായത്തിലും ശുദ്ധി വേണമെന്നുമായിരുന്നു പ്രതികരണം.
സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തുന്ന കുറച്ചു സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിലും സുരേഷ് ഗോപിയാണ് നായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.