വ​ള​യം​കു​ള​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം

വളയംകുളത്ത് വാഹനാപകടം: പരിക്കേറ്റവരെ പുറത്തെടുത്തത് ജീ​പ്പ് വെ​ട്ടി​പ്പൊ​ളി​ച്ച്

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള​യം​കു​ള​ത്ത് ബൊ​ലേ​റോ ജീ​പ്പ് മി​നി​ലോ​റി​യി​ലിടി​ച്ച് മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഫി​യാ​സ് (26), അ​ജി​നാ​സ് (24), ഷി​യാ​ദ് (25) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ര്‍ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​ള​യം​കു​ളം സെ​മി ഹ​മ്പി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. ക​ണ്ണൂ​രി​ല്‍നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​റം​ഗ​സം​ഘം സ​ഞ്ച​രി​ച്ച ജീ​പ്പ് മു​ന്നി​ല്‍ പോ​യി​രു​ന്ന മി​നി​ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം.

മി​നി ലോ​റി സെ​മി ഹ​മ്പി​ല്‍ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. അ​പ​ക​ട​ത്തി​ല്‍ ജീ​പ്പ് ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. വാ​ഹ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ ഫ​യ​ര്‍ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നു​ശേ​ഷം ജീ​പ്പ് വെ​ട്ടി​പ്പൊ​ളി​ച്ച് ഫ​യ​ര്‍ഫോ​ഴ്സ് എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ നാ​ട്ടു​കാ​ര്‍ യു​വാ​വി​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​പാ​ത​യി​ലെ ഹ​മ്പു​ക​ള്‍ ദീ​ര്‍ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ള്‍ക്ക് തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തു​മൂ​ലം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​ത്.

Tags:    
News Summary - Car accident in Valayamkulam, three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.