തടയണയിലൂടെ സഞ്ചരിച്ച കാർ പുഴയിൽ വീണു; യാത്രക്കാരനെ രക്ഷിച്ചു

കൊണ്ടാഴി (തൃശൂർ): തടയണക്ക് മുകളിലൂടെ സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാരനെ മീൻപിടിത്തക്കാർ രക്ഷിച്ചു. കൊണ്ടാഴി ഒന്നാംകല്ല് ഇടിഞ്ഞുകുഴിയിൽ ജോമിയാണ് (40) അപകടത്തിൽപെട്ടത്.

കൊണ്ടാഴി-തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗായത്രിപ്പുഴക്ക് കുറുകെയുള്ള ചെക്ക്ഡാമിൽ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പാലക്കാട് ജില്ലയിലെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജോമി സ്ഥിരമായി ഇതുവഴിയാണ് പോയിരുന്നത്.

മഴയിൽ പുഴയിൽ വെള്ളം ഉയർന്നതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ചീരക്കുഴി ഡാമിന്റെ ഒരു ഷട്ടർ കുറച്ചുദിവസങ്ങളായി തുറന്ന നിലയിലാണ്. ചെക്ക്ഡാമിന് മുകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കാതിരിക്കാൻ ഇരുഭാഗത്തും പഞ്ചായത്ത് അധികൃതർ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് തടസ്സം ഉണ്ടാക്കിയിരുന്നു. ഇത് എടുത്തുകളഞ്ഞ നിലയിലാണ്. രണ്ടുവർഷം മുമ്പ് ഇവിടെ ബൈക്ക് യാത്രികൻ പുഴയിൽ വീണ് മരിച്ചിരുന്നു.

Tags:    
News Summary - Car fell into river; Driver rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.