വേങ്ങര: അമിതവേഗതയിൽ വന്ന കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഊരകം പുത്തൻപീടിക കൈതക്കോടൻ ദിവാകരനാണ് (63) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വേങ്ങര ഭാഗത്തുനിന്നുവരുകയായിരുന്ന കാർ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ദിവാകരനെ പിറകിൽനിന്ന് ഇടിക്കുകയായിരുന്നു. തൊട്ടടുത്ത വൈദ്യുതി തൂണിൽ ഇടിച്ചാണ് കാർ നിന്നത്.
വൈദ്യുതി തൂൺ മൂന്നായി മുറിഞ്ഞു. ദിവാകരനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് ആറരയോടെ മരിച്ചു.
വേങ്ങര പൊലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടം നടത്തി ഞായറാഴ്ച വൈകീട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ജാനകി. മകൾ: ബിജില. മരുമകൻ: ഷാജി (അച്ചനമ്പലം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.