ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ അമ്മയുടെയും മകളുടെയുംമേൽ കാർ പാഞ്ഞുകയറി; മകൾ മരിച്ചു

ചേർത്തല: റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന അമ്മയുടെയും മകളുടെയും മേൽ കാർ പാഞ്ഞുകയറി മകൾ മരിച്ചു. മറ്റമന പുത്തംവീട് സജിയുടെ മകൾ 12 വയസ്സുള്ള ശ്രീലക്ഷ്മി ആണ് മരിച്ചത്.

അമ്മ ലേഖക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. മറ്റമന ജങ്ഷനിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Tags:    
News Summary - Car ran over a mother and her daughter in Cherthala, daughter died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT