കൊച്ചി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും - കൊച്ചി താലൂക്ക് തല അദാലത്തിൽ 119 പരാതികൾക്കു തീർപ്പ്. മന്ത്രിമാരായ പി. രാജീവും പി. പ്രസാദും പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. മന്ത്രിമാർക്കൊപ്പം കലക്ടർ എൻ.എസ്.കെ ഉമേഷ്, സബ്കലക്ടർ കെ. മീര, ജില്ലാ വികസന കമീഷണർ എസ്. അശ്വതി എന്നിവർ കൂടി പങ്കെടുത്ത കൊച്ചി താലൂക്ക് അദാലത്തിൽ ആകെ 152 പരാതികളാണ് ഉണ്ടായിരുന്നത്.
മറ്റ് അപേക്ഷകളിൽ തുടർനടപടി നിർദ്ദേശിച്ച് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. അദാലത്ത് ദിവസം കൗണ്ടറിലൂടെ 65 പരാതികൾ കൂടി ലഭിച്ചു. ഇതിൽ 33 പേർ അദാലത്തിൽ നേരിട്ടെത്തിയില്ല. കെട്ടിടത്തിന് നമ്പറിടൽ, പോക്കുവരവ് , മുൻഗണന കാർഡ് നൽകൽ, ഭൂമി സർവേ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്. അദാലത്തിൽ മുൻപു പരാതി നൽകിയവരെയെല്ലാം മന്ത്രിമാർ നേരിൽക്കണ്ടു.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ യും അദാലത്തിൽ പങ്കെടുത്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ, കൊച്ചി തഹസിൽദാർ സുനിത ജേക്കബ് എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.