കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകന് ബിനോയ് കോടിയേരി ജാസ് ടൂറിസം കമ്പനിയില്‍നിന്ന് 13 കോടി രൂപ വാങ്ങി പണം തിരിച്ചുനല്‍കാത്തതിന് കേസ് നിലവിലുണ്ടെന്ന് ബിസിനസ് പങ്കാളി രാഹുല്‍ കൃഷ്ണയുടെ ബന്ധുക്കൾ.
രാഹുല്‍ കൃഷ്ണ ഇടപെട്ട് ഔഡി കാര്‍ വാങ്ങുന്നതിനായും മറ്റും ബിനോയ് കോടിയേരിക്ക് ജാസ് ടൂറിസം കമ്പനിയില്‍നിന്ന് പണം ശരിയാക്കിക്കൊടുത്തിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. 60000 ദിര്‍ഹം നല്കി കേസ് ഒഴിവാക്കിയതായി ബിനോയ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത് വണ്ടിചെക്കുമായി ബന്ധപ്പെട്ട കേസാണത്രേ. ബിനോയ് കോടിയേരി കമ്പനിക്ക് നല്‍കിയിരുന്ന വണ്ടിചെക്ക് മടങ്ങിയതിെൻറ പിഴമാത്രമാണ് നല്‍കിയിട്ടുള്ളത്.
ബാങ്കിൽ നിന്ന് വായ്പയായെടുത്ത 13 കോടി ഇനിയും നൽകിയിട്ടില്ല. അതിെൻറ കേസ് നിലവിലുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് കമ്പനി ഉടമ അബ്ദുല്ല മര്‍സൂക്കി ഇന്ത്യയിലെത്തിയിരിക്കുന്നതെന്നും രാഹുല്‍ കൃഷ്ണയുടെ ബന്ധുക്കൾ പറഞ്ഞു. വണ്ടിചെക്കുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പൊലീസ് സ്റ്റേഷനില്‍ തന്നെ ഒത്തുതീര്‍പ്പായി.
ഈ കേസാണ് 60,000 ദിര്‍ഹം നല്കി ഒത്തുതീര്‍പ്പാക്കിയത്. ചര്‍ച്ചയിലൂടെ കേസ് ഒത്തുതീര്ക്കാനായിരിക്കും ആദ്യം ശ്രമിക്കുകയെന്നും അത് നടന്നില്ലെങ്കില്‍ മാത്രമേ ഇൻറര്‍പോളിെൻറ സഹായം തേടുന്നതടക്കം മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും ഇവർ പറയുന്നു. 2015ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അക്കാലത്താണ് രാഹുല്‍ കൃഷ്ണ ഇടപെട്ട് ബിനോയ് കോടിയേരിക്ക് പണം വാങ്ങിനല്‍കുന്നത്.
രാഹുലിന് അന്ന് ജാസ് ടൂറിസം കമ്പനിയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തവും മാനേജിങ് പാര്‍ട്ട്നര്‍ തസ്തികയും ഉണ്ടായിരുന്നു. 2016ലാണ് രാകുല്‍ കൃഷ്ണ തെൻറ ഓഹരികള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുന്നത്. കൊല്ലം കൊട്ടാരക്കരയിലെ ഹൈലാൻഡ്സ് ഹോട്ടൽ ഉടമയുടെ മകളെയാണ് രാകുൽ കൃഷ്ണ വിവാഹം കഴിച്ചിരിക്കുന്നത്. പന്തളത്ത് രാഹുൽ കൃഷ്ണക്ക് പശുഫാം ഉണ്ട്. ഇവിടെനിന്ന് ശബരി എന്ന പേരിൽ കവർപാൽ ഇറക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.