അടിമാലി: ആശുപത്രി ഗേറ്റിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോയതോടെ രോഗിയുമായി എത്തിയ ആംബുലൻസിന് വഴി തടസ്സപ്പെട്ടു. സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാർ നിർത്തിയിട്ട് ഭാര്യയുമായി ലാബില്‍ പോയ കൊന്നത്തടി മങ്കുവ സ്വദേശി സുമോദിനെതിരെ ഗതാഗത നിയമ ലംഘനത്തിനാണ് കേസെടുത്തത്.
ബുധനാഴ്ച ഉച്ചയോടെ അടിമാലി താലൂക്കാശുപത്രിക്ക് മുന്നിലാണ് സംഭവം. അടിമാലി - കുമളി ദേശീയപാതയില്‍ താലൂക്കാശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് മുന്നിലാണ് സുമോദ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കൊറോണ വാര്‍ഡായതിനാല്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ രോഗിയുമായി ആംബുലന്‍സ് എത്തിയപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിക്കാനായില്ല. ഇതോടെ ആശുപത്രി അധികൃതരും ആംബുലന്‍സിലെത്തിയവരും വിഷമിച്ചു. ഇതിനിടയില്‍ റോഡില്‍ ഗതാഗത കുരുക്കുമായി.
വിവരമറിഞ്ഞ് ട്രാഫിക് എസ്.ഐ വി.എം. മജീദിന്‍റെ നേതൃത്വത്തില്‍ പൊലീസ് എത്തി. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരം ഹോസ്റ്റലിന് മുന്നില്‍ ഗതാഗതം തടസ്സപ്പെട്ടു. മറ്റൊരുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് കാര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സുമോദ് എത്തിയത്.
ആശുപത്രി ഗേറ്റ് അടച്ചിട്ടിരിക്കുന്നതും ഇവിടത്തെ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് അറിയാത്തതിനാലുമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കാറുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.