മാന്നാർ: പ്രായപൂർത്തിയാകാത്ത 14 ഉം 10 ഉം വീതം വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ചുപോയ കമിതാക്കൾക്കെതിരെ കേസ്. വിവാഹിതനും രണ്ട് കുട്ടികളുെട പിതാവുമായ മാന്നാർ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡിൽ കുറുമ്പഴക്കയിൽ വീട്ടിൽ ടി.താമരാക്ഷൻ ( 42 ) പാവുക്കര ചെറുതാഴെയിൽ വീട്ടിൽ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവർക്കെതിരെയാണ് കേസ്.
കുറച്ചു നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ബന്ധം വിലക്കുകയും ഇനിയങ്ങനെയുണ്ടാകില്ലെന്ന ഉറപ്പിന്മേൽ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കാമുകന്‍റെ ഇടുക്കിയിലുള്ള ബന്ധുവീട്ടിലേക്ക് ഇവർ കാറിൽ കടക്കുകയായിരുന്നു. തുടർന്ന് രണ്ടു പേരുടെയും ബന്ധുക്കൾ പൊലീസിൽ പരാതിനൽകി.
ഇവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ട് പേരെയും പിടികൂടിയത്. പ്രായപൂർത്തിയാകാത്ത മക്കളെ സംരക്ഷിക്കുവാൻ ബാധ്യസ്ഥരായവർ അവരെ ഉപേക്ഷിച്ചു പോയതോടെ കുട്ടികൾക്ക് അരക്ഷിത ബോധവും - മാനസിക വിഷമവും ഭയവും ഉണ്ടാക്കിയെന്ന കാരണത്തിൽ 2015 ലെ കുട്ടികളുടെ പരിചരണവും സംരക്ഷണവും ഉൾപ്പെട്ട ബാലനീതി നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.