ഇല്ലാത്ത അർബുദത്തിന്​ കീമോ; ഡോക്​ടർമാർക്കും ലാബുകൾക്കുമെതിരെ പൊലീസ്​ കേസ്​

ഗാന്ധിനഗർ (കോട്ടയം): അർബുദമില്ലാത്ത യുവതിക്കു ​കീമോതെറപ്പി നടത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ്​ ആർ.എ ം.ഒ അടക്കം രണ്ടു ഡോക്​ടർമാർക്കും രണ്ടു സ്വകാര്യ ലാബിനുമെതിരെ പൊലീസ്​ കേസെടുത്തു. യുവതി ഗാന്ധിനഗർ പൊലീസിൽ ന ൽകിയ പരാതിയിലാണ്​ നടപടി.

കീമോക്ക് ശിപാർശ ചെയ്ത ജനറൽ സർജറിയിലെ ഡോക്ടറും ആർ.എം.ഒയുമായ ആർ.പി രഞ്ചിൻ, കീമോതെറപ ്പി ചെയ്ത ഓങ്കോളജി യൂനിറ്റ് രണ്ട്​ മേധാവി ഡോ. സുരേഷ് കുമാർ, അർബുദമുണ്ടെന്ന്​ തെറ്റായ റിപ്പോർട്ട്​ നൽകിയ മെഡി ക്കൽ കോളജിനു സമീപത്തെ സി.എം.സി സ്കാനിങ്​ സ​​​െൻറർ, ബയോപ്​സി റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് എന്നിവർക്കെതിരെയാണ്​ കേസ്​. ആറു മാസംവരെ തടവ്​ ലഭിക്കാവുന്ന ഐ.പി.സി 336, 337(ജീവന്​ അപകടമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനം) വകുപ്പുകളാണ ്​ ചുമത്തിയത്​. അതിനിടെ സംഭവം അന്വേഷിക്കാൻ വിദഗ്​ധസംഘത്തെ നിയോഗിക്കാൻ ആരോഗ്യ വകുപ്പും തീരുമാനിച്ചു. മറ്റ്​ മെഡിക്കൽ കോളജുകളിൽനിന്നുള്ള സർജറി, റേഡിയോ തെറപ്പി പത്തോളജിസ്​റ്റ്​ ഡോക്​ടർമാർ അടങ്ങുന്നതാകും സംഘം.

സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധന റിപ്പോർട്ടി​​​​െൻറ അടിസ്​ഥാനത്തിൽ മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര രജനി​ (38) യെയാണ്​ മെഡിക്കൽ കോളജിൽ കീമോക്ക്​ വിധേയയാക്കിയത്​. വലതു മാറിടത്തിലെ മുഴക്ക്​ ചികിത്സതേടി ഫെബ്രുവരി 28നാണ് ഇവർ ആശുപത്രിയിലെത്തിയത്​.

സി.എം.സിയിൽ നടത്തിയ സ്​കാനിങ്​, മാമോഗ്രാം പരിശോധനയിൽ അർബുദമാണെന്നായിരുന്നു റിപ്പോർട്ട്​. ഡയനോവ ലാബിൽ നടത്തിയ ബയോപ്​സിയിൽ അർബുദം മൂന്നാം ഘട്ടത്തിലാണെന്നായിരുന്നു റിപ്പോർട്ട്​. ഇതു​ പരിശോധിച്ച്​ ജനറൽ സർജറിയിലെ ഡോ. രഞ്ചിൻ ഓങ്കോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും കീമോതെറപ്പിക്ക്​ നിർദേശിക്കുകയും ചെയ്തു. മാർച്ച് 13ന് ഓങ്കോളജി വിഭാഗത്തിലെ ഡോ. സുരേഷ് കുമാർ അടിയന്തരമായി രോഗിക്ക്​ കീമോതെറപ്പി നൽകാൻ തീരുമാനിച്ചു. ഒരു മാസം കഴിഞ്ഞ്​ ​ മെഡിക്കൽ കോളജ് പത്തോളജി ലാബിൽ നൽകിയ സാമ്പിളി​​​​െൻറ ബയോപ്​സി റിപ്പോർട്ട് ലഭിച്ചപ്പോഴാണു രോഗമി​െല്ലന്നു കണ്ടെത്തിയത്​. ഇതോടെ കീമോതെറപ്പി നിർത്തുകയും മുഴ ശസ്ത്രക്രിയയിലൂടെ നീക്കുകയും ചെയ്തു.

പിന്നീട്​ ​രജനി തിരുവനന്തപുരം ആർ.സി.സിയിലെത്തി പരിശോധന നടത്തിയെങ്കിലും അർബുദം കണ്ടെത്താനായില്ല. ചികിത്സാപിഴവ്​ കാട്ടി ഇവർ നൽകിയ പരാതിയ​ുടെ അടിസ്​ഥാനത്തിൽ മന്ത്രി വിശദീകരണം തേടി. വീഴ്​ചയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ശനിയാഴ്​ച രാവിലെ ഗാന്ധിനഗർ സ്​റ്റേഷനിലെത്തി പരാതി നൽകിയ​ രജനിയു​െട മൊഴിയെടുത്ത ശേഷമാണ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. തിങ്കളാഴ്ച മുഖ്യമന്ത്രിയെക്കണ്ട് പരാതി ബോധിപ്പിക്കുമെന്നും ​രജനി അറിയിച്ചു.

വിദഗ്​ധ സമിതി അന്വേഷിക്കും
കോട്ടയം മെഡിക്കൽ കോളജിൽ അർബുദമില്ലാത്ത രോഗിയെ കീമോക്ക്​ വിധേയമാക്കിയ സംഭവം അന്വേഷിക്കാൻ വിദഗ്​ധസംഘത്തെ നിയോഗിക്കാൻ ആരോഗ്യ വകുപ്പ്​. മറ്റ്​ മെഡിക്കൽ കോളജുകളിൽനിന്നുള്ള സർജറി, റേഡിയോ തെറപ്പി പത്തോളജിസ്​റ്റ്​ ഡോക്​ടർമാർ അടങ്ങുന്നതാകും സംഘം.

നീതികിട്ടുംവരെ നിയമപോരാട്ടം -രജനി
ഗാന്ധിനഗർ (കോട്ടയം): ഡോക്​ടർമാർക്കും ലാബുകൾക്കും ഒരുപോലെ വീഴ്​ച സംഭവി​െച്ചന്ന്​​ ഇല്ലാത്ത അർബുദത്തി​​​​െൻറ പേരിൽ കീമോതെറപ്പിക്ക്​ വിധേയയായ രജനി. നീതി കിട്ട​ുംവരെ നിയമപോരാട്ടം തുടരും.ഡോക്​ടർമാരു​െട ഭാഗത്താണ്​ കൂടുതൽ തെറ്റ്​. അവർ തുടർപരിശോധന നടത്തണമായിരുന്നു. മറ്റാർക്കും സമാന അവസ്​ഥ ഉണ്ടാകാതിരിക്കാനാണ്​​ പരാതി നൽകിയത്​. കീമോയെ തുടർന്ന്​ ജോലി നഷ്​ടമായി. ആരോഗ്യസ്ഥിതി മോശമായതിനാൽ വീണ്ടും ആ ജോലിക്ക്​ ​േപാകാൻ കഴിയില്ല. ഉണ്ടായത്​ വലിയ നഷ്​ടമാണ്​. സർക്കാർ എന്തെങ്കിലും ജോലി നൽകുമെന്ന്​ പ്രതീക്ഷിക്കുന്നതായും രജനി പറഞ്ഞു. ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അവർ.

Tags:    
News Summary - case-against-labs-and-doctors-on-cancer-chemo-therapay-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.