ഇല്ലാത്ത അർബുദത്തിന് കീമോ; ഡോക്ടർമാർക്കും ലാബുകൾക്കുമെതിരെ പൊലീസ് കേസ്
text_fieldsഗാന്ധിനഗർ (കോട്ടയം): അർബുദമില്ലാത്ത യുവതിക്കു കീമോതെറപ്പി നടത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആർ.എ ം.ഒ അടക്കം രണ്ടു ഡോക്ടർമാർക്കും രണ്ടു സ്വകാര്യ ലാബിനുമെതിരെ പൊലീസ് കേസെടുത്തു. യുവതി ഗാന്ധിനഗർ പൊലീസിൽ ന ൽകിയ പരാതിയിലാണ് നടപടി.
കീമോക്ക് ശിപാർശ ചെയ്ത ജനറൽ സർജറിയിലെ ഡോക്ടറും ആർ.എം.ഒയുമായ ആർ.പി രഞ്ചിൻ, കീമോതെറപ ്പി ചെയ്ത ഓങ്കോളജി യൂനിറ്റ് രണ്ട് മേധാവി ഡോ. സുരേഷ് കുമാർ, അർബുദമുണ്ടെന്ന് തെറ്റായ റിപ്പോർട്ട് നൽകിയ മെഡി ക്കൽ കോളജിനു സമീപത്തെ സി.എം.സി സ്കാനിങ് സെൻറർ, ബയോപ്സി റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് എന്നിവർക്കെതിരെയാണ് കേസ്. ആറു മാസംവരെ തടവ് ലഭിക്കാവുന്ന ഐ.പി.സി 336, 337(ജീവന് അപകടമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനം) വകുപ്പുകളാണ ് ചുമത്തിയത്. അതിനിടെ സംഭവം അന്വേഷിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കാൻ ആരോഗ്യ വകുപ്പും തീരുമാനിച്ചു. മറ്റ് മെഡിക്കൽ കോളജുകളിൽനിന്നുള്ള സർജറി, റേഡിയോ തെറപ്പി പത്തോളജിസ്റ്റ് ഡോക്ടർമാർ അടങ്ങുന്നതാകും സംഘം.
സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര രജനി (38) യെയാണ് മെഡിക്കൽ കോളജിൽ കീമോക്ക് വിധേയയാക്കിയത്. വലതു മാറിടത്തിലെ മുഴക്ക് ചികിത്സതേടി ഫെബ്രുവരി 28നാണ് ഇവർ ആശുപത്രിയിലെത്തിയത്.
സി.എം.സിയിൽ നടത്തിയ സ്കാനിങ്, മാമോഗ്രാം പരിശോധനയിൽ അർബുദമാണെന്നായിരുന്നു റിപ്പോർട്ട്. ഡയനോവ ലാബിൽ നടത്തിയ ബയോപ്സിയിൽ അർബുദം മൂന്നാം ഘട്ടത്തിലാണെന്നായിരുന്നു റിപ്പോർട്ട്. ഇതു പരിശോധിച്ച് ജനറൽ സർജറിയിലെ ഡോ. രഞ്ചിൻ ഓങ്കോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും കീമോതെറപ്പിക്ക് നിർദേശിക്കുകയും ചെയ്തു. മാർച്ച് 13ന് ഓങ്കോളജി വിഭാഗത്തിലെ ഡോ. സുരേഷ് കുമാർ അടിയന്തരമായി രോഗിക്ക് കീമോതെറപ്പി നൽകാൻ തീരുമാനിച്ചു. ഒരു മാസം കഴിഞ്ഞ് മെഡിക്കൽ കോളജ് പത്തോളജി ലാബിൽ നൽകിയ സാമ്പിളിെൻറ ബയോപ്സി റിപ്പോർട്ട് ലഭിച്ചപ്പോഴാണു രോഗമിെല്ലന്നു കണ്ടെത്തിയത്. ഇതോടെ കീമോതെറപ്പി നിർത്തുകയും മുഴ ശസ്ത്രക്രിയയിലൂടെ നീക്കുകയും ചെയ്തു.
പിന്നീട് രജനി തിരുവനന്തപുരം ആർ.സി.സിയിലെത്തി പരിശോധന നടത്തിയെങ്കിലും അർബുദം കണ്ടെത്താനായില്ല. ചികിത്സാപിഴവ് കാട്ടി ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി വിശദീകരണം തേടി. വീഴ്ചയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ശനിയാഴ്ച രാവിലെ ഗാന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നൽകിയ രജനിയുെട മൊഴിയെടുത്ത ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച മുഖ്യമന്ത്രിയെക്കണ്ട് പരാതി ബോധിപ്പിക്കുമെന്നും രജനി അറിയിച്ചു.
വിദഗ്ധ സമിതി അന്വേഷിക്കും
കോട്ടയം മെഡിക്കൽ കോളജിൽ അർബുദമില്ലാത്ത രോഗിയെ കീമോക്ക് വിധേയമാക്കിയ സംഭവം അന്വേഷിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കാൻ ആരോഗ്യ വകുപ്പ്. മറ്റ് മെഡിക്കൽ കോളജുകളിൽനിന്നുള്ള സർജറി, റേഡിയോ തെറപ്പി പത്തോളജിസ്റ്റ് ഡോക്ടർമാർ അടങ്ങുന്നതാകും സംഘം.
നീതികിട്ടുംവരെ നിയമപോരാട്ടം -രജനി
ഗാന്ധിനഗർ (കോട്ടയം): ഡോക്ടർമാർക്കും ലാബുകൾക്കും ഒരുപോലെ വീഴ്ച സംഭവിെച്ചന്ന് ഇല്ലാത്ത അർബുദത്തിെൻറ പേരിൽ കീമോതെറപ്പിക്ക് വിധേയയായ രജനി. നീതി കിട്ടുംവരെ നിയമപോരാട്ടം തുടരും.ഡോക്ടർമാരുെട ഭാഗത്താണ് കൂടുതൽ തെറ്റ്. അവർ തുടർപരിശോധന നടത്തണമായിരുന്നു. മറ്റാർക്കും സമാന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പരാതി നൽകിയത്. കീമോയെ തുടർന്ന് ജോലി നഷ്ടമായി. ആരോഗ്യസ്ഥിതി മോശമായതിനാൽ വീണ്ടും ആ ജോലിക്ക് േപാകാൻ കഴിയില്ല. ഉണ്ടായത് വലിയ നഷ്ടമാണ്. സർക്കാർ എന്തെങ്കിലും ജോലി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും രജനി പറഞ്ഞു. ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.