തൃശൂർ: സുഹൃത്ത് പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയ ഒളിമ്പ്യൻ മയൂഖ ജോണി ഉൾപ്പെടെ 10 പേർക്കെതിരെ കേസ്. അപകീർത്തിക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിെൻറ മുൻ ട്രസ്റ്റി സാബുവിെൻറ പരാതിയിൽ ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് മയൂഖ ജോണി, എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിെൻറ ട്രസ്റ്റികൾ എന്നിവർ ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തത്.
പീഡന കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചതായും ഇത് അപകീർത്തികരമാണെന്നും സാബു പരാതിയിൽ പറയുന്നു. വാർത്തസമ്മേളനത്തിലും തന്നെ മോശമായി പരാമർശിച്ചു. ഭീഷണി നോട്ടീസ് മയൂഖയും സംഘവുംതന്നെ കൊണ്ടിട്ടതാണ്. ഇതിെൻറ തെളിവുകൾ അടങ്ങിയ സിഡിയും കോടതിയിൽ സമർപ്പിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, ഇത് കള്ളക്കേസ് ആണെന്നും സാബു ഭീഷണി നോട്ടീസ് കൊണ്ടിടുന്നതിെൻറ തെളിവുകൾ തെൻറ പക്കലുണ്ടെന്നും മയൂഖ ജോണി പറഞ്ഞു.
മയൂഖയുടെയും സുഹൃത്തിെൻറയും പരാതികളിൽ നേരത്തേ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു കേസുകളും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. മൂന്ന് കേസുകളും ചേർത്താകും ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുക. 2016ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്സണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.