കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനെ ഒന്നാംപ്രതിയാക്കി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഹൈകോടതിയിൽ. 2011ല്‍ മോഹന്‍ലാലിെൻറ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
1972ലെ വന്യജീവി സംരക്ഷണനിയമം ലംഘിച്ച് ആനയുടെ കൊമ്പ് നിയമവിരുദ്ധമായി കൈവശംവെച്ച് കൈമാറ്റം ചെയ്്തെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. തൃശൂര്‍ ഒല്ലൂര്‍ ഹില്ഗാര്ഡന്സില് പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല അപ്പാർട്മെൻറില്‍ നളിനി രാധാകൃഷ്ണന് എന്നിവരാണ് രണ്ടുമുതൽ നാലുവരെ പ്രതികള്‍. 2011 ഡിസംബര്‍ 21ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടി സ്വീകരിക്കാത്തത് ചോദ്യംചെയ്ത് ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് അന്തിക്കാട് നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്.
ആനക്കൊമ്പുകള്‍ അനുമതിയില്ലാതെയാണ് സൂക്ഷിച്ചതെന്നാണ് കുറ്റപത്രം. കെ. കൃഷ്ണകുമാറാണ് ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍. കൃഷ്ണകുമാർ ലാലിെൻറ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാൻ 1988ല്‍ നല്‍കിയതാണ്.
മൂന്നാംപ്രതി നാലാംപ്രതിയില്നിന്ന് 60,000 രൂപക്ക് 1983ല്‍ വാങ്ങിയതാണ് ആനക്കൊെമ്പന്നും അന്വേഷണസംഘം കണ്ടെത്തി. തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് എറണാകുളത്തെ വീട്ടിലേക്ക് ആനക്കൊമ്പുകള്‍ മാറ്റിയപ്പോൾ മോഹൻലാൽ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡെൻറ അനുമതി വാങ്ങിയിട്ടില്ല. രണ്ടാം പ്രതിയുടെ ഉടമസ്ഥാവകാശം ൈകമാറിയതും അനുമതിയില്ലാതെയാണ്. വിശദീകരണത്തെതുടർന്ന് ഹരജി വീണ്ടും ഈ മാസം 15ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.