തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ഹരജിയിൽ പരാതിക്കാരൻ സതീഷ് വസന്തിെൻറ മൊഴി വീണ്ടും രേഖപ്പെടുത്താൻ കോടതി തീരുമാനം. ഈ മാസം 31ന് ഹാജരാകാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ സുപ്രീംകോടതിയുടെ പുതിയ മാർഗരേഖകൾ വന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ നീക്കം.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഒമ്പത് നിർദേശങ്ങൾ നൽകി. ഇതിൽ കൊല്ലം പൊലീസ് കമീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്തിരുന്നു. നിർദേശങ്ങളടങ്ങിയ പേജിൽ മാറ്റം വരുത്തി അന്നത്തെ ആഭ്യന്തര സെക്രട്ടറിയായ നളിനി നെറ്റോ സർക്കാറിന് നൽകിയെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.