പറവൂർ: പൊലീസിനെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്തു. ഹിന്ദു ഐക്യവേദി പ്രവർത്തകനാണെന്ന് കരുതുന്ന, പറവൂർ മുനിസിപ്പൽ ടൗൺഹാളിന് സമീപം അമ്പാട്ട്കാവ് വീട്ടിൽ സുമൻ (53) എന്നയാൾക്കെതിരെയാണ് പറവൂർ പൊലീസ് കേസെടുത്തത്.
ശബരിമല അയ്യപ്പഭക്തരെ പൊലീസ് മർദിക്കുന്നുവെന്ന വ്യാജ വാർത്തയാണ് ഇയാൾ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. എഫ്.ബി പേജുകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ തിരുവനന്തപുരം സൈബർ ഓപറേഷൻ പൊലീസ് ഇൻസ്പെക്ടർ പറവൂർ പൊലീസിന് നിർദേശം നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. താൻ ഹിന്ദു ഐക്യവേദി പ്രവർത്തകനാണെന്നാണ് ഇയാൾ പറയുന്നത്. കേസിൽ വിശദ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ ഷോജോ വർഗീസ് പറഞ്ഞു.
കേച്ചേരി (തൃശൂർ): കൈപ്പറമ്പ് എടക്കളത്തൂരിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂർ പുളിഞ്ചേരി കൊട്ടിലിക്കൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ചന്ദ്രമതിയാണ് (68) കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി മദ്യപിച്ച് വഴക്കുണ്ടാക്കിയ ശേഷം ഇയാൾ അമ്മയുടെ തലക്ക് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ വിളിച്ച് സന്തോഷ് തന്നെയാണ് വിവരം അറിയിച്ചത്. പൊലീസാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ചന്ദ്രമതിയെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.