നെടുമ്പാശ്ശേരി: ഓൺലൈൻ ടാക്സി ഡ്രൈവറെ നടുറോഡിൽ കൈയേറ്റം ചെയ്ത സ്ത്രീക്കെതിരെ കേസെടുത്തു. ഓൺലൈൻ ടാക്സിക്കാർ പ്രതിഷേധവുമായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനവുമായി അണിനിരന്നതോടെണ് കേസെടുത്തത്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മടങ്ങുകയായിരുന്ന മാവേലിക്കര സ്വദേശി സുജിത്തിനെയാണ് കരണത്തടിച്ചത്. ആലുവ പുളിഞ്ചുവട് മെട്രോ സ്റ്റേഷനടുത്തു വെച്ച് സുജിത്തിന്റെ മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ സുജിത്തും വാഹനം ബ്രേക്കിട്ടു.
ഈ സമയം പിന്നിൽ സഞ്ചരിച്ച മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയാണ് കാറിൽനിന്ന് ഇറങ്ങി പെട്ടെന്ന് ബ്രേക്കിട്ടതിനെ ചോദ്യം ചെയ്ത് കരണത്തടിച്ചത്. സ്ത്രീയെ കണ്ടെത്താൻ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.