സർക്കാറും യു.എൽ.സി.സിയും തമ്മിൽ കേസ്; 12 റോഡുകളുടെ നിർമാണം മുടങ്ങി

കോ​ഴി​​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ടി​ങ് സൊ​സൈ​റ്റി (യു.​എ​ൽ.​സി.​സി)​യും ത​മ്മി​ൽ ഹൈ​​കോ​ട​തി​യി​ൽ വ്യ​വ​ഹാ​രം ന​ട​ക്കു​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത് കി​ഫ്ബി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ 12 പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ.

കി​ഫ്ബി മു​ഖേ​ന ഫ​ണ്ട് അ​നു​വ​ദി​ച്ച​തും കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് (കെ.​ആ​ർ.​എ​ഫ്.​ബി) ടെ​ൻ​ഡ​ർ ചെ​യ്ത​തു​മാ​യ ഏ​ഴു റോ​ഡു​ക​ളും ഇ​തി​ൽ​പെ​ടും. ടെ​ൻ​ഡ​ർ ചെ​യ്ത് ക​രാ​റു​കാ​ര​നെ നി​ശ്ച​യി​ച്ചെ​ങ്കി​ലും ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​ന്റെ പേ​രി​ൽ ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് പ​ദ്ധ​തി​ക​ൾ. ഹൈ​കോ​ട​തി ഇ​ട​പെ​ട​ലു​ണ്ടാ​യ​തി​നാ​ൽ ഈ ​റോ​ഡു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും പ​റ്റു​ന്നി​ല്ല.

കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ട്ട കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ള​ൻ​തോ​ട്-​കൂ​ളി​മാ​ട് റോ​ഡ്, തൊ​ട്ടി​ൽ​പ്പാ​ലം-​ത​ല​യാ​ട് റോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഞ്ച​ര​ക്ക​ണ്ടി ചെ​രി​ക്ക​ൽ-​കോ​ട്ടാം പാ​ലം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട്-​ചി​ന്ന​ത്ത​ടാ​കം റോ​ഡ്, മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടും​പാ​ടം-​മൂ​ലേ​പാ​ടം ബ്രി​ഡ്ജ് റോ​ഡ്, കാ​ളി​കാ​വ്-​ചി​റ​ക്ക​ൽ റോ​ഡ്, പ​ത്ത​നം​തി​ട്ട ഏ​ഴാം​കു​ളം-​കൈ​പ്പ​ത്തൂ​ർ റോ​ഡ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് നി​ല​ച്ച​ത്. നാ​ലു മാ​സ​ത്തോ​ള​മാ​യി പ്ര​വൃ​ത്തി മു​ട​ങ്ങി​യി​ട്ട്. 40 മു​ത​ൽ 100 കോ​ടി വ​രെ​യു​ള്ള​താ​ണ് ഓ​രോ പ്ര​വൃ​ത്തി​യും. ഇ​തു കൂ​ടാ​തെ പൊ​തു​മ​രാ​മ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ച അ​ഞ്ച് ​റോ​ഡു​ക​ളു​ടെ​യും പ​ണി ത​ട​സ്സ​പ്പെ​ട്ടി​ട്ടു​ണ്ട്.ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്ന ടെ​ൻ​ഡ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ട​ക്കാ​ല​ത്ത് പി​ൻ​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളാ​ണ് പ്ര​വൃ​ത്തി​ക്ക് ത​ട​സ്സ​മാ​യ​ത്. ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന സൊ​സൈ​റ്റി​ക​ൾ​ക്ക് 10 ശ​ത​മാ​നം 'പ്രൈ​സ് പ്രി​ഫ​റ​ൻ​സ്' ആ​നു​കൂ​ല്യം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.

ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് ​സൊ​സൈ​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ക്ക​ൽ വ്യാ​പ​ക​മാ​യ​തോ​ടെ സാ​ധാ​ര​ണ ക​രാ​ർ ക​മ്പ​നി​ക​ൾ പ​രാ​തി​യു​മാ​യി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചു. ഇ​തോ​ടെ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ഇ​ട​ക്കാ​ല​ത്ത് ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ, സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് 2022 ജൂ​ലൈ 29ന് ​ആ​നു​കൂ​ല്യം പു​നഃ​സ്ഥാ​പി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ പൊ​തു​മ​രാ​മ​ത്ത് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ അ​യോ​ഗ്യ​രാ​യ യു.​എ​ൽ.​സി.​സി റീ ​ടെ​ൻ​ഡ​ർ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് നി​യ​മ​ക്കു​രു​ക്കി​നി​ട​യാ​ക്കി​യ​ത്.

ഹൈ​കോ​ട​തി​യി​ൽ ഈ ​കേ​സ് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​​ണ്ട്. സ​ർ​ക്കാ​റു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ക​രാ​ർ ക​മ്പ​നി ത​ന്നെ​യാ​ണ് കോ​ട​തി​വ്യ​വ​ഹാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​​ന്ന​ത്. മ​ഴ​​ക്കാ​ലം മാ​റി​യ സ്ഥി​തി​ക്ക് എ​ത്ര​യും പെ​െ​ട്ട​ന്ന് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചാ​ലേ അ​ടു​ത്ത മ​ഴ​ക്കു​മു​മ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​വൂ. ക​ടു​ത്ത ദു​രി​ത​മ​നു​​ഭ​വി​ച്ചാ​ണ് പ്ര​വൃ​ത്തി മു​ട​ങ്ങി​യ റോ​ഡു​ക​ളി​ലൂ​ടെ ജ​നം സ​ഞ്ച​രി​ക്കു​ന്ന​ത്.

Tags:    
News Summary - Case between government and ULCC; The construction of 12 roads has been stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.