തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്‍റെ തൃശൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ ഡി.സി.സി കമ്മിറ്റി ഓഫീസിലുണ്ടായ കൂട്ടത്തല്ലിൽ 20 പേർക്കെതിരെ കേസെടുത്തു. ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂരടക്കമുള്ളവർക്കെതിരെയാണ് കേസ്. അന്യായമായി സംഘം ചേരൽ, മർദനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
കോൺഗ്രസിന്‍റെ തോൽവിയിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഘർഷമുണ്ടായത്. സജീവൻ കുരിയച്ചിറ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കെ. സുധാകരനോട് കൂട്ടത്തല്ലിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.