നടിയെ ആക്രമിച്ച കേസ് നടപടികൾ ചർച്ച ചെയ്തു; നികേഷ് കുമാറിനെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ്​ കേസെടുത്തത്​.

കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന് ചാനൽ ചർച്ച നടത്തുകയും അത്​ യൂട്യൂബ്​ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ്​ എഫ്.ഐ.ആറിൽ പറയുന്നത്​. ഐ.പി.സി സെക്ഷൻ 228 A (3) പ്രകാരമാണ്​ കേസ്.

Tags:    
News Summary - Case has been registered against M.V. Nikesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.