കായംകുളം: വാഹനത്തിന് സൈഡ് കൊടുത്തില്ലായെന്നാരോപിച്ച് ദമ്പതികളെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എരുവ സ്വദേശി രതീഷ്, ഭാര്യ രേഷ്മ എന്നിവരെയാണ് കാറിലെത്തിയ സംഘം മർദിച്ചത്. രേഷ്മയുടെ ജന്മദിനാഘോഷം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി കൊറ്റുകുളങ്ങരയിലായിരുന്നു സംഭവം. രതീഷും രേഷ്മയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ തട്ടിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
കാറിൽ ഉണ്ടായിരുന്ന ഏഴംഗ സംഘം ഇറങ്ങി വന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. രതീഷിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച രേഷ്മക്കും മർദ്ദനമേറ്റു. സംഭവ സ്ഥലത്തേക്കെത്തിയ രേഷ്മയുടെ സഹോദരൻ വിഷ്ണു, സുഹൃത്ത് അപ്പു എന്നിവർക്ക് നേരേയും ആക്രമണമുണ്ടായി. നിരവധി കേസുകളിൽ പ്രതികളായ അഭിജിത്ത്, ആദിൽ, ആഷിഖ് എന്നിവരാണ് മർദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.