കൊടുങ്ങല്ലൂർ: എസ്.എൻ.പുരം ആലയിൽ സി.പി.ഐ നേതാവിെൻറയും സഹോദരിയുടെയും വീടാക്രമിച്ച് വാഹനങ്ങൾ തകർത്ത കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആല സ്വദേശികളായ കറുകപറമ്പിൽ വീട്ടിൽ മണികണ്ഠൻ (37), കറുത്ത വീട്ടിൽ അജിത്ത് (33) എന്നിവരാണ് അറസ്റ്റിലായത്. സി.പി.ഐ എസ്.എൻ പുരം ലോക്കൽ സെക്രട്ടറി ആല മാനാത്ത് അനിൽകുമാർ, സഹോദരീഭർത്താവ് തറയിൽ തമ്പി എന്നിവരുടെ വീടുകളുടെ ജനൽ ചില്ലുകൾ അടച്ചുതകർക്കുകയും വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും കാറും ജീപ്പും നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രാജേഷിെൻറ നേതൃത്വത്തിൽ മതിലകം സി.ഐ എ. അനന്തകൃഷ്ണൻ, എസ്.ഐ സൂരജ്, എ.എസ്.ഐ മാരായ ജിജിൽ, ഷാജു, എസ്.സി.പി.ഒമാരായ ജീവൻ, വിനയൻ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പിടികൂടിയത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഭവത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം ഊർജിതമാക്കിയതായും സ്ഥലത്ത് പൊലീസ് കാവൽ തുടരുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.