???????? ????????? ????????????????

ഐ.എസ് കേസ്: റിയാസിനെ മനുഷ്യബോംബാക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ

കൊച്ചി: കാസർകോട് െഎ.എസ് കേസുമായി ബന്ധപ്പെട്ട് അറസ്​റ്റിലായ പാലക്കാട് കൊല്ല​േങ്കാട് സ്വദേശി റിയാസ് അബൂബക് കറിനെ മനുഷ്യബോംബാക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.െഎ.എ. െഎ.എസിൽ ചേർന്നതായി സംശയിക്കുന്ന കാസർകോട് സ്വദേശി അബ് ​ദുൽ റാഷിദ് അബ്​ദുല്ല, കോഴിക്കോട് സ്വദേശികളായ അഷ്ഫാഖ് മജീദ്, അബ്​ദുൽ ഖയ്യൂം എന്നിവരുടെ പ്രചോദനത്താൽ റിയാസ ് മനുഷ്യബോംബാകാൻ സന്നദ്ധനായിരുന്നതായാണ് എൻ.െഎ.എ കണ്ടെത്തിയിരിക്കുന്നത്.

പ്രാഥമിക ചോദ്യം ചെയ്യലിൽ കേരളത ്തിൽ ആക്രമണം നടത്താൻ താൻ മാനസികമായി സന്നദ്ധമായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നുവെന്ന് എൻ.െഎ.എ അധികൃതർ പറഞ്ഞു. എന്നാൽ, എവിടെ ആക്രമണം നടത്തണമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും സ്ഫോടകവസ്തു ശേഖരണമോ മറ്റ് എന്തെങ്കിലും തുടർനടപടികളോ ഉണ്ടായിരുന്നില്ലെന്നും എൻ.െഎ.എ കോടതിയെ അറിയിച്ചു. അറസ്​റ്റിനുശേഷം ചൊവ്വാഴ്​ച കോടതിയിൽ ഹജരാക്കാനെത്തിയപ്പോഴാണ് എൻ.െഎ.എ എറണാകുളം പ്രത്യേക കോടതി മുമ്പാകെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പ്രതിയെ മേയ്​ ആറ്​ മുതൽ അഞ്ച് ദിവസത്തേക്ക് കസ്​റ്റഡിയിൽ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. ഇൗ അപേക്ഷ തിങ്കളാഴ്ച വാദം കേൾക്കാനായി മാറ്റിയ കോടതി പ്രതിയെ റിമാൻഡ്​ ചെയ്ത് ജയിലിലേക്ക് അയച്ചു. മുഖം മറച്ചാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ, കേസിലുൾപ്പെട്ട മറ്റൊരാളെപ്പറ്റിയുള്ള വിവരങ്ങളും എൻ.െഎ.എക്ക് ലഭിച്ചു. ഖത്തറിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയുടെ വിശദാംശങ്ങളാണ് എൻ.െഎ.എക്ക് ലഭിച്ചത്. ഇയാളെ ഉടൻ െകാച്ചിയിെലത്തിക്കാനുള്ള നടപടികൾ എൻ.െഎ.എ തുടങ്ങിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത മറ്റ് രണ്ടുപേരുടെ അറസ്​റ്റ്​ തൽക്കാലം രേഖപ്പെടുത്തില്ലെന്ന് എൻ.െഎ.എ പറഞ്ഞു. കാസർകോട് കളിയങ്ങാട് അഹമ്മദ് അറഫാത്ത്, ൈനൻമാർമൂല അബൂബക്കർ സിദ്ദീഖ് എന്നിവരുടെ അറസ്​റ്റാണ് തൽക്കാലത്തേക്ക് വേണ്ടെന്ന് വെച്ചത്. അതേസമയം, ഇവർ രണ്ടുപേരെയും കാസർകോട് െഎ.എസ് കേസിൽ 19ഉം 20ഉം പ്രതികളായി എൻ.െഎ.എ ചേർത്തിട്ടുണ്ട്. റിയാസ് അബൂബക്കർ 18ാം പ്രതിയുമാണ്. കൊല്ലം സ്വദേശിയെ 21ാം പ്രതിയായി ഉൾപ്പെടുത്തുമെന്നും എൻ.െഎ.എ കേന്ദ്രങ്ങൾ പറഞ്ഞു.

2015 ലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽനിന്ന് 15 ഒാളം പേർ രാജ്യം വിട്ടത്. ഇവരിൽ എട്ടുപേർ സിറിയ, അഫ്ഗാനിസ്​താൻ എന്നിവിടങ്ങളിലെ ആക്രമണത്തിൽ െകാല്ലപ്പെട്ടതായാണ് എൻ.െഎ.എക്ക് ലഭിച്ച വിവരം. എന്നാൽ, ഇക്കാര്യം എൻ.െഎ.എ സ്ഥിരീകരിച്ചിട്ടില്ല. എൻ.െഎ.എ െഎ.ജി അലോക് മിത്തലി​​െൻറ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    
News Summary - IS case; planned to make riyas as human bomb said NIA-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.