തിരുവനന്തപുരം: അവധി അപേക്ഷക്കൊപ്പം വ്യാജ മെഡിക്കൽസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മ്യൂസിയം പൊലീസാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത്. ഇൗ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയിരുന്നു.
എട്ടുമാസത്തോളം അവധിയിലായിരുന്ന സെൻകുമാർ സർവിസിൽ തിരികെ പ്രവേശിച്ചപ്പോൾ ആയുർവേദ ചികിത്സയിലായിരുെന്നന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. എന്നാൽ, ഇൗ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പരാതി ഉയർന്നു. തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ചീഫ് സെക്രട്ടറി നിർദേശം നൽകി. വിജിലൻസ് ആരോപണം ശരിെവക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. വ്യാജരേഖ ചമച്ചതിന് പൊലീസിന് കേസെടുക്കാമെന്ന നിയമോപദേശവും വിജിലൻസ് സർക്കാറിന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.