മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തത് തെളിവിന്റെ അടിസ്ഥാനത്തിൽ -മുഖ്യമന്ത്രി

കൊച്ചി: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ നടപടി ശരിയല്ലെങ്കിൽ മാധ്യമങ്ങൾക്ക് ചോദ്യം ചെയ്യാം. എന്നാൽ മാധ്യമപ്രവർത്തനം മാധ്യമപ്രവർത്തനമായി കാണണം. ഊഹം വെച്ച് മാധ്യമപ്രവർത്തകക്കെതിരായ കേസ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ല. പൊലീസിന്റെ നടപടിയിൽ തനിക്ക് വിശ്വാസക്കുറവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് 24 ന്യൂസിലെ കൊച്ചി റിപ്പോർട്ടർ വി.ജി. വിനീതയെ അഞ്ചാം പ്രതിയാക്കി കുറുപ്പംപടി പൊലീസ് കേസെടുത്തത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് കേസ്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തേ പൊലീസ് മാധ്യമപ്രവർത്തകക്ക് നോട്ടീസ് നൽകിയിരുന്നു. ഐപിസി 120(ബി), 283, 308, 353, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കുറുപ്പംപടി സി.ഐയും ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കവെയാണ് കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Tags:    
News Summary - Case was filed against journalist; kerala CM responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.