കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷനെതിരെ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് തീരുമാനം. കഴിഞ്ഞ നവംബറിൽ കശുവണ്ടി കോർപറേഷനിൽ നടന്ന 14.5 കോടി രൂപയുടെ ഇടപാടിൽ അഴിമതി നടന്നെന്ന് ആരോപിച്ച് കടകംപള്ളി മനോജ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലൻസ് ഉത്തരവിട്ടത്.
ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ തിങ്കളാഴ്ച വിജിലൻസ് പരിശോധിക്കും. യു.ഡി.എഫ് ഭരണ കാലത്ത് ആർ. ചന്ദ്രശേഖരനെതിരെ രംഗത്തുവന്നയാളാണ് മനോജ്. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കോർപ്പറേഷനെതിരെ നടക്കുന്ന ആദ്യ വിജിലൻസ് പരിശോധനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.