കശുവണ്ടി വികസന കോർപറേഷൻ അഴിമതി: ഹരജി അന്തിമ വാദത്തിന് മാറ്റി

കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ നടപടിക്കെതിരായ ഹരജി അന്തിമ വാദത്തിനായി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. കശുവണ്ടി സംഭരണം, വിൽപന എന്നിവയിൽ കോടികളുടെ ക്രമക്കേടാരോപിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു മാറ്റിയത്.

മനോജ് നൽകിയ മറ്റൊരു ഹരജിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈകോടതി ഉത്തരവുണ്ടായത്. തുടർന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരെ പ്രതിചേർത്ത് കേസെടുത്തു. ഇതിൽ കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ വ്യവസായ സെക്രട്ടറി 2020 ഒക്ടോബർ 15ന് നിരസിച്ചു. ഇതിനെതിരെയാണ് ഹരജി.

Tags:    
News Summary - Cashew Development Corporation Scam-Plea adjourned for final argument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.