തിരുവനന്തപുരം: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കറിനെതിരെ കേസ്. പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ആണ് കേസെടുത്തത്.
സച്ചിൻ ദേവ് എം.എൽ.എയുടെ പരാതിയിലാണ് പൊലീസ് നടപടി. കെ.എസ്.ആർ.ടി.സി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വാക്കുതർക്കത്തെ വിമർശിച്ച് ജയശങ്കർ യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയിൽ സച്ചിൻ ദേവിനെതിരെ ജാതിയുമായി ബന്ധപ്പെടുത്തി പരാമർശം നടത്തിയെന്നാണ് പരാതി.
''നീ ബാലുശ്ശേരി എം.എല്‍.എ അല്ലേടാ ഡാഷേ എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ സച്ചിന്‍ ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്.
സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍, അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.