പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ കുട്ടി കിണറ്റിൽ ചാടി മരിച്ചു. പാലക്കാട് ആനക്കര സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിലായിരുന്നു സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ്(5) ആണ് മരിച്ചത്.

ഹൈപ്പർ ആക്ടീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനായി പിതാവ് സുരേഷിനൊപ്പം എത്തിയതായിരുന്നു ആഘോഷ്. കുട്ടിയെ രക്ഷിക്കാനായി പിതാവ് കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Tags:    
News Summary - A five-year-old boy, who came for treatment with his father, jumped into the well and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.