ജാതി വിവേചനം: സർക്കാർ ഇടപെടണം -തനിമ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അരങ്ങേറുന്ന ജാതി വിവേചനം പ്രതിഷേധാർഹമാണെന്ന് തനിമ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

കലയ്ക്കും ആവിഷ്കാരത്തിനും പരിശീലനം നൽകാൻ മുൻ രാഷ്ട്രപതിയുടെ പേരിൽ സ്ഥാപിതമായ ഉന്നതകലാലയത്തിലാണ് മനുഷ്യത്വവിരുദ്ധമായ ഈ നടപടിയെന്നത് ആശങ്കയുളവാക്കുന്നു. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ആദം അയ്യൂബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി, സലിം കുരിക്കളകത്ത്, എം.കെ. അൻസാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Caste Discrimination: Government Must Intervene -Thanima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.