നെടുമ്പാശ്ശേരി: പ്രത്യേക ടിക്കറ്റെടുത്താൽ ഇനി ചെറിയ നായ്ക്കും പൂച്ചക്കും വിമാനയാത്രയാകാം. ചില കമ്പനികളാണ് ഏതാനും വിമാനത്താവളങ്ങളിലേക്ക് ഇതിന് സൗകര്യമൊരുക്കുന്നത്. വളർത്തുമൃഗത്തെ സീറ്റിനടിയിൽ വെക്കാനാവില്ല. കൂട്ടിലാക്കണം.
അപകടകാരികളായ പിറ്റ്ബുൾ, മാസ്റ്റിഫ് നായ്ക്കൾക്ക് വിലക്കുണ്ട്. ഹെൽത്ത്, വാക്സിൻ സർട്ടിഫിക്കറ്റിന് പുറമെ മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ് ടു ട്രാവൽ സർട്ടിഫിക്കറ്റും കരുതണം. യാത്രക്കാർക്കൊപ്പം മാത്രമായിരിക്കും അനുമതി.
നിലവിൽ മൃഗങ്ങളുമായി യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി വാങ്ങണം. അത്തരം അനുമതിയില്ലാതെ വിമാനക്കമ്പനികൾ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നവർക്ക് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനാണ് അവസരം ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.