ന്യൂഡൽഹി: മോദി സർക്കാറിെൻറ വിശ്വസ്തനും കഴിഞ്ഞ വർഷം സി.ബി.ഐ തലപ്പത്തുണ്ടായ ‘പാതിരാ നാടകങ്ങ’ളുടെ കേന്ദ്ര ബിന്ദുവുമായിരുന്ന സി.ബി.ഐ അഡീഷനൽ ഡയറക്ടർ എം. നാഗേശ്വര റാവുവിനെതിരെ സർക്കാറിെൻറ അപ്രതീക്ഷിത നീക്കം.
പ് രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിയമനകാര്യ സമിതി, റാവുവിെൻറ സി.ബി.ഐയിലെ കാലാവധി വെട്ടിക്കുറക്കുകയും അദ്ദേഹത്തെ ഫയർ സർവിസ്-സിവിൽ ഡിഫൻസ്-ഹോംഗാർഡ് ഡയറക്ടർ ജനറലായി നിയമിച്ച് വെള്ളിയാഴ്ച ഉത്തരവിറക്കുകയും ചെയ്തു. കഴിഞ്ഞ വർഷം സി.ബി.ഐ ഡയറക്ടർ അലോക് വർമയെ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ ചുമതല ഏൽപിച്ചിരുന്ന റാവുവിനെ മോദി സർക്കാർ തങ്ങളുടെ രണ്ടാമൂഴത്തിൽ തരംതാഴ്ത്തിയത് ഭരണകേന്ദ്രങ്ങളിൽ ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
‘‘നിയമനകാര്യ കാബിനറ്റ് സമിതിയുടെ ഉത്തരവു പ്രകാരം സി.ബി.ഐ അഡീഷനൽ ഡയറക്ടർ എം. നാഗേശ്വര റാവുവിനെ ഫയർ സർവിസ്-സിവിൽ-ഡിഫൻസ്-ഹോംഗാർഡ് ഡയറക്ടർ ജനറലായി നിയമിക്കുകയും അദ്ദേഹത്തിെൻറ ‘അഡീഷനൽ ഡയറക്ടർ’ പദവി താൽക്കാലികമായി തരംതാഴ്ത്തുകയും ചെയ്തു’’ -ഇതു സംബന്ധിച്ച് ഇറങ്ങിയ ഉത്തരവ് പറയുന്നു.
അഡീഷനൽ ഡയറക്ടർ പദവിയെക്കാൾ ശമ്പളത്തിലടക്കം താഴെയാണ് പുതിയ തസ്തിക. കഴിഞ്ഞ ഫെബ്രുവരിയിൽ ഋഷികുമാർ ശുക്ലയെ സി.ബി.ഐ ഡയറക്ടറായി നിയമിക്കും വരെ റാവുവിനായിരുന്നു പരമോന്നത അന്വേഷണ ഏജൻസിയുടെ നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.