തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജ നും ടി.വി. രാജേഷ് എം.എൽ.എക്കുമെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ നടപടി തെ രഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെയും കോണ്‍ഗ്രസിെൻറയും യോജിച്ച രാഷ്ട്രീ യ നീക്കത്തിെൻറ ഫലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ലോ ക്കല്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒരിടത്തും പി. ജയരാജനും ടി.വി. രാജേഷും ഗ ൂഢാലോചന നടത്തിയതായി ആക്ഷേപമില്ല. ഗൂഢാലോചന ആരോപണം സംസ്ഥാന പൊലീസ് തള്ളിയതാണ്. പഴയ സാക്ഷിമൊഴികൾതന്നെ അടിസ്ഥാനമാക്കിയാണ് ഗൂഢാലോചന കുറ്റംചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന ആരോപണം തെളിയിക്കുന്ന പുതിയ തെളിവ് പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല.
സി.പി.എമ്മിനെ വേട്ടയാടാന്‍ സി.ബി.ഐയെ കരുവാക്കുന്നെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയ ഗൂഢാലോചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്തതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് പി. ജയരാജന്, ടി.വി. രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി.
സി.ബി.െഎയെ ഉപയോഗിക്കുന്നു –സി.പി.െഎ
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ സി.ബി.ഐയെ ഉപയോഗിക്കുന്നതിെൻറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രമെന്ന് സി.പി.ഐ കണ്ണൂര്‍ ജില്ല എക്സിക്യൂട്ടിവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
നിയമപോരാട്ടത്തിെൻറ വിജയമെന്ന് ലീഗ്
കണ്ണൂർ: ഷുക്കൂറിെൻറ കൊലയാളികളെ ശിക്ഷിക്കാനുള്ള പാർട്ടിയുടെയും കുടുംബത്തിെൻറയും നിയമ പോരാട്ടത്തിലെ സുപ്രധാനമായ ചുവടാണ് പി. ജയരാജനെയും ടി.വി. രാജേഷ് എം.എൽ.എയെയും പ്രതികളാക്കി സി.ബി.ഐ സമർപ്പിച്ചിട്ടുള്ള കുറ്റപത്രമെന്ന് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പ്രസ്താവനയിൽ പറഞ്ഞു. ഷുക്കൂർ കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി പറഞ്ഞിരുന്ന കാര്യങ്ങൾ ശരിെവച്ച് കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഷുക്കൂറിെൻറ കുടുംബത്തിെൻറയും പാർട്ടി പ്രവർത്തകരുടെയും പ്രാർഥനയുടെ ഫലം കൂടിയാണിത്. കൊലയാളികളെ ജയിലഴിക്കുള്ളിലാക്കുന്നതുവരെ നിയമ പോരാട്ടത്തിന് പാർട്ടിയുടെ സഹകരണം ഉണ്ടാകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ശിക്ഷിക്കപ്പെട്ടാൽ അക്രമ രാഷ്ട്രീയത്തിന് അന്ത്യമാകും –കെ.പി.എ മജീദ്
മലപ്പുറം: പി. ജയരാജനും ടി.വി. രാജേഷിനും എതിരെ കൊലക്കുറ്റം ചുമത്തിയ സി.ബി.െഎ നടപടി സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മലപ്പുറത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജൻ ശിക്ഷിക്കപ്പെട്ടാൽ കണ്ണൂർ ജില്ലയുടെ അക്രമ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കും. ഷുക്കൂർ വധം സാധാരണ കണ്ണൂർ കൊലപാതകത്തിൽ നിന്ന് വ്യത്യസ്തമാണ്. വിചാരണ ചെയ്താണ് കൊല നടത്തിയത്. - മജീദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.