അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവിന്റെ വാദം കേൾക്കണം -സി.ബി.ഐ കോടതി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ മാതാവ് ആതിഖയുടെ വാദം കൂടി കേൾക്കണമെന്ന് സി.ബി.ഐ കോടതി. കേസിൽ തന്റെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ആതിഖ കോടതിയിൽ ഹരജി നൽകിയിരുന്നു.

കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ഷുക്കൂറിന്റെ മാതാവിന്റെ വാദം കേൾക്കുക. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിൽ ആതിഖ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് മാതാവിന് കൈമാറാനും കേടതി നിർദേശിച്ചിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അരിയിൽ സ്വദേശിയും എം.എസ്.എഫ് നേതാവുമായിരുന്ന ഷുക്കൂർ കൊല്ലപ്പെട്ടത്.

Tags:    
News Summary - cbi court to hear ariyil shukoor's mother atiqa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.