കൊച്ചി: എസ്.ബി.ഐയിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് തിരിച്ചടക്കാതെ ക ബളിപ്പിച്ചെന്ന പരാതിയിൽ ഹീരാ കൺസ്ട്രക്ഷൻസിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി. ഹീ രാ കൺസ്ട്രക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് എന്ന എ.ആർ.ബാബു, ഡയറക്ടർമാരായ സുനിത ബീഗം റഷീദ്, സുബിൻ അബ്ദുൽ റഷീദ്, റെസ്വിൻ അബ്ദുൽ റഷീദ്, സുറുമി അബ്ദുൽ റഷീദ്, ഹീരാ കൺസ്ട്രക്ഷൻ കമ്പനി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്താണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ വി.എസ്.ഉമയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്.
സംഭവത്തിൽ ഉൾപ്പെട്ട എസ്.ബി.ഐ ഉദ്യോഗസ്ഥരെയും പ്രതിചേർക്കുമെന്ന് സി.ബി.ഐ സൂചിപ്പിച്ചു. എസ്.ബി.ഐ തിരുവനന്തപുരം റീജനൽ മാനേജർ എം.സുരേഷ് കുമാർ നൽകിയ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. തിരുവനന്തപുരം ആക്കുളത്ത് നിർമാണത്തിലിരുന്ന ‘ഹീരാ ലേക് ഫ്രൻറ്’ എന്ന ബഹുനില ഫ്ലാറ്റ് സമുച്ചയത്തിെൻറ നിർമാണത്തിന് എസ്.ബി.ടിയുടെ കവടിയാർ ശാഖ വഴി 15 കോടിയുടെ പ്രോജക്ട് ലോൺ പാസാക്കിയിരുന്നു. 2013 ഒക്ടോബർ 27ന് പാസാക്കിയ ഈ വായ്പ 2016 ഡിസംബർ 23 നുമുമ്പ് തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നിർമാണം നീണ്ടുപോയതിനെത്തുടർന്ന് വീണ്ടും സമയപരിധി നീട്ടി നൽകി. നിർമാണത്തിലിരുന്ന ഫ്ലാറ്റിെൻറ സ്ഥലവും കൊല്ലം ചിന്നക്കടയിലെ ഹീരാ പ്ലാസയുമാണ് ഈടായി നൽകിയത്.
എന്നാൽ, ഈടായി നൽകിയ വസ്തുവിൽ അധികവും ബാങ്കിെൻറ അനുമതിയില്ലാതെ മറിച്ച് വിൽക്കുകയും പണം തിരിച്ചടക്കാതെ വഞ്ചിച്ചെന്നുമാണ് ആരോപണം. ബാങ്ക് ഈടായി വാങ്ങിയ ഫ്ലാറ്റുകളിലേറെയും മുൻകൂർ അനുമതിയില്ലാതെ വിൽക്കുകയായിരുന്നത്രെ. പിന്നീട്, ഈടുനൽകിയ വസ്തുവകകൾ കൈവശെപ്പടുത്താൻ ബാങ്ക് ശ്രമിച്ചപ്പോഴാണ് വിൽപന അറിയുന്നത്. പ്രതികളുടെ തട്ടിപ്പിലൂടെ 2019 മാർച്ച് വരെ ബാങ്കിന് 12.08 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് പരാതിയിലുള്ളത്. വായ്പ അനുവദിച്ചതിലും ഈട് നൽകിയ വസ്തുവിലെ ബാങ്കിെൻറ ബാധ്യത ഒഴിവാക്കി നൽകിയതിലും എസ്.ബി.ഐ ഉദ്യോഗസ്ഥർക്കുതന്നെ പങ്കുണ്ടാവാമെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.