ലാവ​ലിൻ കേസിൽ പിണറായി വിചാരണ നേരിടണം -സി.ബി.​െഎ

ന്യൂഡൽഹി: എസ്​.എൻ.സി ലാവലിൻ അഴിമതി കേസിൽ കേരള മുഖ്യമ​ന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന്​ സി.ബി.​െഎ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേരള ഹൈകോടതി വിചാരണ നടപടിയിൽ നിന്നൊഴിവാക്കിയ ഏഴാംപ്രതിയായ പിണറായിക്കൊപ്പം ഒന്നാംപ്രതി മോഹനചന്ദ്രനും എട്ടാംപ്രതി എ. ഫ്രാൻസിസും കൂടി വിചാരണ നേരിടണമെന്നും സി.ബി.​െഎ സത്യവാങ്​​മൂലത്തിൽ ബോധിപ്പിച്ചു. 

ഒരു കേസിലെ പ്രതിക​െള കുറ്റമുക്തരാക്കുന്നതിന്​  ക്രിമിനൽ നടപടിക്രമം 239 പ്രകാരം സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കിയ വിചാരണ കോടതി പാലിച്ചിട്ടില്ല. പിണറായി വിജയനടക്കം മൂന്ന്​ പ്രതികളെ മാത്രം കുറ്റ​മുക്തരാക്കിയ കേരള ഹൈകോടതിയും ഇൗ മാർഗനിർദേശം പാലിച്ചില്ലെന്ന്​ സി.ബി.​െഎ ബോധിപ്പിച്ചു. ഏതെങ്കിലും പ്രതികളെ ഒഴിവാക്കുന്ന കാര്യം​ കുറ്റപത്രം സമർപ്പിച്ച്​ സമ്പൂർണ വിചാരണ വേളയിലേ പരിഗണിക്കാവൂ എന്നും അതിനിടയിൽ ചില പ്രതികളെ കുറ്റമുക്തരാക്കുന്നത്​ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും സി.ബി.​െഎ തുടർന്നു.  

എസ്​.എൻ​.സി ലാവലിൻ കരാറുമായി ബന്ധപ്പെട്ട ആ​േരാപണങ്ങൾക്കൊപ്പം തല​​​ശ്ശേരിയിലെ കാൻസർ സ​​െൻറർ നിർമാണവും അന്വേഷിക്കണമെന്ന്​ ഹൈകോടതി വിധിയിലുണ്ട്​. ഇത്​ കേസിലെ ഏ​ഴ​ാംപ്രതിയായ പിണറായി വിജയൻ ത​​​െൻറ കനഡ സന്ദർശനത്തിൽ നിർദേശിച്ച പദ്ധതിയായതിനാൽ അദ്ദേഹത്തെ കുറ്റമുക്തനാക്കാൻ കഴിയില്ല. എസ്​.എൻ.സി ലാവലിൻ കമ്പനി ഇൗ കരാറിലൂടെ വലിയ നേട്ടമുണ്ടാക്കിയത്​ ഹൈകോടതി പരിഗണിച്ചില്ല. കെ.എസ്​.ഇ.ബിക്ക്​ സ്വാഭാവികമായ നഷ്​ടവും ഇൗ കരാർ വരുത്തിവെച്ചു. 

കേസിൽ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളായ കെ.ജി. രാജശേഖരൻ, ആർ. ശിവരാമൻ, കസ്​തൂരിരംഗ അയ്യർ എന്നിവരെയും വിചാരണ കോടതി കുറ്റമുക്തരാക്കിയെങ്കിലും അത്​ ഹൈകോടതി റദ്ദാക്കിയിട്ടു​ണ്ടെന്ന്​​ സി.ബി.​െഎ വ്യക്തമാക്കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നാലാംപ്രതി കസ്​തൂരിരംഗ അയ്യർ, കേരള ഹൈകോടതി തനിക്കും പിണറായി അടക്കമുള്ള മറ്റു പ്രതികൾക്കും വ്യത്യസ്​ത മാനദണ്ഡങ്ങളാണ്​ സ്വീകരിച്ചതെന്ന്​ ചൂണ്ടിക്കാട്ടിയ കാര്യവും തങ്ങളുടെ വാദത്തിന്​ ബലം നൽകാൻ സി.ബി.​െഎ ഉന്നയിച്ചു.

ലാവലിൻ കേസിലെ രണ്ടും മൂന്നും നാലും പ്രതികളെ വിചാരണ കോടതി കുറ്റമുക്തരാക്കിയത്​ ശരിയല്ലെന്നും അവർ വിചാരണ നേരിടണമെന്ന്​ പറഞ്ഞ ഹൈകോടതി അതേ മാനദണ്ഡം ഒന്നും ഏഴും എട്ടും പ്രതികളായ മോഹനചന്ദ്ര​​​െൻറയും പിണറായിയുടെയും ഫ്രാൻസിസി​​​െൻറയും കാര്യത്തിൽ ബാധകമാക്കാതിരുന്നത്​ തെറ്റാണെന്നും സി.ബി.​െഎ ബോധിപ്പിച്ചു. 


ലാവലിന്‍: പിണറായിയെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിയിൽ വൈരുധ്യം
ന്യൂഡൽഹി​: ലാവലിൻ കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിയിലെ വൈരുധ്യം തെളിയിക്കാൻ വിധിപ്രസ്​താവത്തിലെ 51ാം ഖണ്ഡിക സി.ബി.​െഎ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി. കെ.എസ്​.ഇ.ബിയും എസ്​.എൻ.സി ലാവ​ലിനും കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട അഴിമതിയും സ്വഭാവദൂഷ്യവും സംബന്ധിച്ച്​ അന്വേഷിക്കണമെന്നത്​ രണ്ടും മൂന്നും നാലും പ്രതികളെക്കുറിച്ചുള്ള കാര്യത്തിൽ വിചാരണ കോടതി പരിഗണിച്ചി​െല്ലന്ന്​ ഇതിലുണ്ട്​​. 

ഹൈകോടതി പരാമർ​ശം ശരിയെന്ന്​ സി.ബി.​െഎയും സമ്മതിച്ചു. എന്നാൽ, പിണറായി അടക്കമുള്ള ഒന്നും ഏഴും എട്ടും പ്രതികളും അതേ കുറ്റത്തിന്​ ഇതുപോലെ വിചാരണ നേരിടണമെന്നായിരുന്നു തങ്ങളുടെ നിലപാട്​. പ്രതികളെ കുറ്റമുക്തരാക്കണമെന്ന ഹരജി വിചാരണ കോടതി പരിഗണിക്കു​േമ്പാൾ മൂന്ന്​ പ്രതികളുടെ കാര്യത്തിൽ പരിഗണിക്കാൻ പറ്റില്ലെന്ന്​ പറയുന്ന ഹൈകോടതിയാണ്​ പിണറായി അടക്കം മറ്റു മൂന്നു പേരുടെ കാര്യത്തിൽ പറ്റുമെന്ന്​ പറയുന്നതെന്ന്​ സി.ബി.​െഎ ചൂണ്ടിക്കാട്ടി. 

കേരളത്തിൽ മൂന്ന്​ ജലവൈദ്യ​ുതി പദ്ധതികൾക്കായി എസ്​.എൻ.സി ലാവ​ലിൻ കമ്പനിയുമായി 1995 ആഗസ്​റ്റ്​ 10നാണ്​ ധാരണാപത്രം ഒപ്പിടുന്നതെന്ന്​ സി.ബി.​െഎ സത്യവാങ്​മൂലത്തിലുണ്ട്​. ധാരണാപത്രത്തി​​​െൻറ അടിസ്​ഥാനത്തിൽ 1996 ​െഫബ്രുവരി 24ന്​ കൺസൽട്ടൻസി ഉടമ്പടി ഒപ്പുവെച്ചു. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായശേഷം 1997 ഫെബ്രുവരി 10നാണ്​ കൺസൽട്ടൻസി ഉടമ്പടി വിതരണ കരാറാക്കിയത്​. കേസിലെ ഒന്നാം പ്രതിയായ കെ. മോഹനചന്ദ്രൻ ഉൗർജ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയായിരു​െന്നങ്കിലും1999 ഫെബ്രുവരി 18ന്​ കെ.എസ്​.ഇ.ബി ചെയർമാനായി. ഇവർ രണ്ടു പേരും പ്രതിപ്പട്ടികയിലില്ലാതെ വിചാരണ നടത്താനാവില്ലെന്നാണ്​ സി.ബി.​െഎയുടെ വാദം.

2013 നവംബർ അഞ്ചിനാണ്​ എസ്​.എൻ.സി ലാവ​ലിൻ കേസിൽ വിചാരണ കോടതി മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കിയത്​. ഇതിനെതിരെ സമർപ്പിച്ച ഹരജിയിൽ 2017 ആഗസ്​റ്റ്​ 23ന്​ പുറപ്പെടുവിച്ച വിധിയിൽ കേരള ഹൈകോടതി പിണറായിയെയും മോഹനചന്ദ്രനെയും ഫ്രാൻസിസിനെയും വിചാരണ നടപടികളിൽനിന്നൊഴിവാക്കി. കെ.ജി. രാജശേഖരൻ, ആർ. ശിവരാമൻ, കസ്​തൂരി രംഗ അയ്യർ എന്നിവർക്കെതിരായ വിചാരണ തുടരാൻ നിർ​േദശിച്ചു. അഞ്ചാം പ്രതി ഇതിനിടെ മരിച്ചു.


ലാവലിന്‍: പ്രതിപക്ഷ ആരോപണം ശരിയാണെന്ന്​ തെളിഞ്ഞു -ചെന്നിത്തല
പാലക്കാട്: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന സി.ബി.ഐ നിലപാട് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐ സത്യവാങ്മൂലത്തിൽ പരാമര്‍ശിച്ച കാര്യങ്ങളിൽ പിണറായി മറുപടി പറയണമെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ  ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിൽ സർക്കാർ കുറ്റകരമായ വീഴ്ച വരുത്തി.

തണ്ണീർമുക്കം ബണ്ട് യഥാസമയം തുറക്കാത്തതാണ് പ്രധാന കാരണം. കോടികൾ  വിലയുള്ള ലോഹമണലിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് പിടിമുറുക്കിയതും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുമാണ് ബണ്ട് തുറക്കാൻ വൈകാൻ കാരണം. മൺചിറ ഇപ്പോൾ പൊളിച്ചുനീക്കുന്നതിലൂടെ പ്രതിപക്ഷ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദി സര്‍ക്കാര്‍ റഫാല്‍ യുദ്ധവിമാന ഇടപാടിലൂടെ നടത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


 

Tags:    
News Summary - CBI on Lavlin case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.