കോഴിക്കോട്: എസ്.പി.ഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 (ചൊവ്വ, ബുധന്‍) തിയതികളില്‍ കോഴിക്കോട് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ബിച്ചിനു സമീപം ഷഹീദ് കെ എസ് ഷാന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട് യാര്‍ഡ്സ്) 19 ന് രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സഭക്ക് തുടക്കമാകും.
തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സഭ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡൻറ് മുഹമ്മറ് ഷെഫി ഉദ്ഘാടനം ചെയ്യും. 2024- 2027 കാലയളവിലേക്കുള്ള സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളെയും സംസ്ഥാന ഭാരവാഹികളെയും പ്രതിനിധി സഭ തിരഞ്ഞെടുക്കും. പ്രതിനിധി സഭയില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി. അബ്ദുല്‍ മജീദ് ഫൈസി, ഇല്യാസ് മുഹമ്മദ് തുംബെ , ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ, സെക്രട്ടറിയേറ്റംഗം സി.പി.എ ലത്തീഫ്, പ്രവർത്തക സമിതിയംഗങ്ങളായ ദഹലാൻ ബാഖവി, സഹീർ അബ്ബാസ്, സംസാരിക്കും.
പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട്, പൊളിറ്റിക്കല്‍ റിപ്പോര്‍ട്ട്, ആനുകാലിക വിഷയങ്ങളില്‍ പ്രമേയങ്ങള്‍, ചര്‍ച്ചകള്‍ നടക്കുമെന്നും അജ്മല്‍ ഇസ്മാഈല്‍ പറഞ്ഞു. പ്രതിനിധി സഭയുടെ സമാപന ദിനമായ 20 ന് വൈകീട്ട് 4.30 ന് പുതിയ ഭാരവാഹികള്‍ക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിച്ചില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സ്വീകരണം നല്‍കും.കോഴിക്കോട് ജില്ലാ പ്രസിഡൻറ് മുസ്തഫ കൊമ്മേരിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.